അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാ​ഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി കങ്കണാ റണാവത്ത് 

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. സമീപകാലത്ത് രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച നടിയാണ് കങ്കണ റണാവത്ത്. ആജ് തക് ചാനലിലെ ഒരു പരിപാടിയിലാണ് കങ്കണ തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചത്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. ജനങ്ങൾക്ക് എന്നെ വേണമെങ്കിൽ ബി.ജെ.പി ടിക്കറ്റ് നൽകുകയാണെങ്കിൽ താൻ മത്സരിക്കുമെന്നും അവർ പറഞ്ഞു.

താൻ ഉടൻ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന സൂചനയും കങ്കണ നൽകി. രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ എന്ന ചോദ്യത്തിന് എല്ലാത്തരം ആളുകളോടും തനിക്ക് തുറന്ന മനോഭാവമുണ്ടെന്നായിരുന്നു കങ്കണയുടെ മറുപടി. ഹിമാചൽ പ്രദേശിലെ ജനങ്ങൾ അവരെ സേവിക്കാൻ എനിക്ക് അവസരം നൽകിയാൽ നന്നായിരിക്കും. അവരുടെ ഉന്നമനത്തിനായി താൻ പ്രവർത്തിക്കുമെന്നും കങ്കണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കങ്കണ പ്രശംസിച്ചു. “മോദി ജി രാജ്യത്തിന്‍റെ മഹാപുരുഷനാണെന്നും, 2024 ൽ മോദിയും രാഹുൽ ​ഗാന്ധിയുമായിരിക്കും മത്സരമെന്നും കങ്കണ പറഞ്ഞു. ആര് മത്സരിച്ചാലും മോദിയുടെ എതിരാളിയാകില്ലെന്നും അവർ പറഞ്ഞു.

Read Previous

കര്‍ണാടക മുഖ്യമന്ത്രി ദീപാവലി മധുരത്തിനൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരോ ലക്ഷം നൽകിയെന്ന് ആരോപണം

Read Next

ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഗുജറാത്ത്