ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലോകായുക്ത ഭേദഗതിയിൽ സി.പി.ഐ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ. സിപിഐയുടെ നിലപാട് ഉഭയകക്ഷി ചർച്ചയിൽ അറിയിക്കും. ബിൽ ബുധനാഴ്ച നിയമസഭയിൽ വന്നാലും പ്രക്രിയ തുടരും. ബിൽ ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീർപ്പാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
ലോകായുക്ത വിധി നടപ്പാക്കാനുള്ള അധികാരം ഗവർണറിലും മുഖ്യമന്ത്രിയിലും ചീഫ് സെക്രട്ടറിയിലും നിക്ഷിപ്തമാണെന്ന വ്യവസ്ഥയോടാണ് സി.പി.ഐ വിയോജിക്കുന്നത്. പകരം ഉന്നതാധികാര സമിതിക്ക് അധികാരം നൽകണമെന്ന ബദൽ നിർദേശമാണ് സി.പി.ഐ മുന്നോട്ട് വയ്ക്കുന്നത്.