ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ സ്വർണ്ണാഭരണ ശാലയുടെ പേരിൽ കമ്പനി ചെയർമാൻ, എം.സി. ഖമറുദ്ദീൻ നിക്ഷേപകരിൽ നിന്ന് വാങ്ങിയ കോടികളിൽ 9.41 കോടി ഖമറുദ്ദീനും, ചന്തേരയിലെ ടി.കെ. പൂക്കോയ തങ്ങളും മാത്രമുള്ള ഖമർ ഫാഷൻ ഗോൾഡിലേക്ക് വക മാറ്റി.
കാസർകോട് പുതിയ ബസ്്സ്റ്റാൻഡിൽ ആരംഭിച്ച ജ്വല്ലറിയാണ് ഖമർ ഫാഷൻ ഗോൾഡ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഖമർ ഫാഷൻ ഗോൾഡ് 2-14 കോടി രൂപ വായ്പയും വാങ്ങിയിട്ടുണ്ട്.
ഖമർ ഫാഷൻ ഗോൾഡ് 2018 സെപ്തംബർ 5-ന് കമ്പനി റജിസ്ട്രാർക്ക് സമർപ്പിച്ച ബാലൻസ് ഷീറ്റിലാണ് മുകളിലുദ്ധരിച്ച പണം വകമാറ്റൽ നടന്നിട്ടുള്ളത്.
ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി 2006 മുതൽ ചെറുവത്തൂരിൽ പ്രവർത്തിച്ചു വരുന്ന സ്വർണ്ണാഭരണ ശാലയുടെ ചെയർമാനായ എം.സി. ഖമറുദ്ദീൻ സ്വന്തം പേരിൽ കാസർകോട്ട് ഖമർ ഫാഷൻ ഗോൾഡ് ആരംഭിച്ചത് ചെറുവത്തൂർ ഫാഷൻ ഗോൾഡിൽ കുന്നു കൂടിയ നിക്ഷേപം ഖമറുദ്ദീന്റേയും, ടി.കെ. പൂക്കോയയുടെയും സ്വന്തം പേരിലേക്ക് വക മാറ്റാൻ തന്നെയാണ്.
കാസർകോട്ടെ ഖമർ ഫാഷൻ ഗോൾഡിന് 2018 സെപ്തംബർ 5 വരെ നിലവിലുള്ള ആസ്തി 17.46 കോടിയാണെന്ന് ഈ ജ്വല്ലറിയുടെ ബാലൻസ് ഷീറ്റ് രേഖകളിൽ കാണുന്നു.
ഖമർ ഗോൾഡിൽ 2018 വരെയുള്ള നിക്ഷേപം 14 കോടി 97 ലക്ഷം രൂപയാണ്. ഖമർ ഫാഷൻ ഗോൾഡിൽ 2018 മെയ് 9 വരെ റൊക്കം പണം 35-96 ലക്ഷം രൂപയാണ്. കാസർകോട്, ചെറുവത്തൂർ, പയ്യന്നൂർ തുടങ്ങി മൂന്ന് എസ്ബിഐ ശാഖകളിൽ 38.36 ലക്ഷം രൂപ റൊക്കം പണമുണ്ട്.
പയ്യന്നൂരിലുള്ള ചാർട്ടേർഡ് അക്കൗണ്ടന്റ് ടി.കെ. മുഹമ്മദ് സാദിഖാണ് ബാലൻസ് ഷീറ്റ് തയ്യാറാക്കി 2018-ൽ കമ്പനി റജിസ്ട്രാർക്ക് സമർപ്പിച്ചത്. മുഹമ്മദ് സിദ്ദിഖ് ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടറും , നിക്ഷേപത്തട്ടിപ്പു കേസ്സിൽ പ്രതിയുമായ ടി.െക. പൂക്കോയ തങ്ങളുെട സഹോദരീ പുത്രൻ കൂടിയാണ്.
നൂറ്റിമുപ്പത്തിയാറു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പ
നിയുടെ 2006 മുതലുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് ടി.കെ. മുഹമ്മദ് സിദ്ദിഖാണ്.