ഷാനിലിന്റെ മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്: ബലാത്സംഗക്കേസിൽ പ്രതിയായ അജാനൂർ തെക്കേപ്പുറത്തെ ഷാനിലിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

ബലാത്സംഗത്തിനിരയായ യുവതിയുടെ നഗ്നചിത്രം  യുവതി അറിയാതെ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയുടെ വെളിച്ചത്തിലാണ് പോലീസ് മൊബൈൽ  ഫോൺ കസ്റ്റഡിയിലെടുത്തത്.

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ  താമസിക്കുന്ന യുവതിയെ ഫേസ്ബുക്ക് വഴിയാണ് ഷാനിൽ പരിചയപ്പെട്ടത്.

  ഈ പരിചയം വളർന്ന് പ്രണയത്തിലാവുകയും, യുവതിയെ വിവാഹവാഗ്ദാനം നൽകി കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു.

യുവതിയുമായുള്ള  സംഭാഷണങ്ങളുടെ രേഖകൾ ശേഖരിക്കാനും,

ചിത്രങ്ങളും, വീഡിയോകളുമുണ്ടെങ്കിൽ അവ ശേഖരിക്കാനുമാണ് മൊബൈൽ ഫോൺ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തത്. ഫോൺ ഫോറൻസിക്  പരിശോധനയ്ക്ക് വിധേയമാക്കും സൈബർ സെല്ലിന്റെ സഹായത്തോടെയാവും പരിശോധന.

ബലാത്സംഗത്തിനിരയായ യുവതി ഷാനിലിനെ അന്വേഷിച്ച് താമസസ്ഥലത്തെത്തിയപ്പോൾ മാതാവ് സാജിദ യുവതിയെ അപമാനിച്ചയച്ചതായി നാട്ടുകാർ പറഞ്ഞു.

ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് പറയാൻ പാടില്ലാത്ത വാക്കുപയോഗിച്ചാണ് സാജിദ യുവതിയെ അപമാനിച്ചത്. ഷാനിലിന്റെ തട്ടിപ്പുകൾക്ക് മുഴുവൻ കുട പിടിച്ചത് മാതാവ് സാജിദയാണെന്നും പരിസരവാസികൾ പറയുന്നു.

കമാൽഷാനിലിന്റെ തട്ടിപ്പിനിരയായ നിരവധിപേർ  തെക്കേപ്പുറത്തും  പരിസരത്തുമുണ്ടെങ്കിലും  അവരൊന്നും  മാനക്കേട് ഭയന്ന് സംഭവങ്ങളൊന്നും പുറത്ത് പറയാൻ  തയ്യാറല്ല. തെക്കേപ്പുറം സ്വദേശിയായ ട്രാവൽ ഏജൻസി ഉടമയിൽ നിന്നും 17 ലക്ഷം  വാങ്ങി വഞ്ചിച്ചതടക്കം നിരവധി തട്ടിപ്പുകൾ ഷാനിൽ നടത്തിയിട്ടുണ്ട്.

ഷാനിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുകൾ പലതും നടന്നത് സ്വന്തം  മാതാവിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ്. സുഹൃത്ത് വഴി പരിചയപ്പെട്ട വീട്ടമ്മയിൽ നിന്നും ഷാനിൽ 4 ലക്ഷംത്തോളം രൂപ കടം വാങ്ങിയിരുന്നു. ഈ തുക ഷാനിലിന്റെ  മാതാവ് സാജിദയുടെ ബാങ്ക് അക്കൗണ്ട്  വഴിയാണെത്തിയത്.

തട്ടിപ്പ് വഴി നേടിയെടുത്ത തുക ആഢംബര ജീവിതത്തിനായാണ് ഇവർ ഉപയോഗിച്ചിരുന്നത്.

വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഷാനിലും കുടുംബവും അടുത്ത കാലത്താണ് തെക്കേപ്പുറത്ത് പുതുതായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറിയെത്തിയത്.

Read Previous

ലൈറ്റ്മാന്‍ ഷോക്കേറ്റ് മരിച്ചു; ഞെട്ടലോടെ സിനിമാലോകം

Read Next

വ്യാജ പ്രചാരണത്തിനെതിരെ മുൻ നഗരസഭാ കൗൺസിലർ രംഗത്ത്