ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അവിവാഹിത യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത് മുങ്ങിയ അജാനൂർ തെക്കേപ്പുറത്തെ കമാൽ ഷാനിൽ മാർച്ച് 4 വരെ നാട്ടിലുണ്ടായിരുന്നതായി ഉറപ്പായതോടെ , ഷാനിൽ ഗൾഫിലാണെന്ന അദ്ദേഹത്തിന്റെ മാതാവ് സാജിദയുടെ വാദം കള്ളമാണെന്ന് തെളിഞ്ഞു.
മാർച്ച് പകുതിക്ക് ശേഷം, ഇന്ത്യയിൽ കോവിഡ് രോഗം വ്യാപിച്ചതോടെ, അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം നിർത്തിവെച്ചിരുന്നു. അതിനാൽ ഷാനിൽ ഗൾഫിലേക്ക് പോകാനുള്ള സാധ്യത ഒട്ടുമില്ല.
കോഴിക്കോട് കസബ പോലീസ് റജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസ്സിൽ പ്രതിയായ ഷാനിലിനെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോഴെല്ലാം, മകൻ ഗൾഫിലാണെന്നാണ് മാതാവ് വെളിപ്പെടുത്തിയത്. ഷാനിൽ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് കസബ പോലീസ് ഷാനിലിന്റെ പാസ്പോർട്ട് നമ്പർ ചോദിച്ചിരുന്നെങ്കിലും, മാതാവ് കൊടുക്കാൻ തയ്യാറായില്ല. ഷാനിലിന് വേണ്ടി വീട്ടമ്മയും, ബലാത്സംഗത്തിനിരയായ യുവതിയും പണം അയച്ചു കൊടുത്തത് സാജിതയുടെ അക്കൗണ്ട് വഴിയായതിനാൽ മകന്റെ തട്ടിപ്പിനെക്കുറിച്ച് സ്ത്രീയ്ക്കും അറിവുണ്ടായിരുന്നു.
ബലാത്സംഗത്തിനിരയായ യുവതി 2 തവണ ഷാനിൽ ആവശ്യപ്പെട്ട തുക അയച്ചു കൊടുത്തത് മാതാവ് സാജിത അസീസിന്റെ അക്കൗണ്ടിലേക്കാണ്. ഷാനിലിന്റെ സാമ്പത്തിക തട്ടിപ്പിനിരയായ വീട്ടമ്മയും സാജിതയുടെ അക്കൗണ്ടിലേക്ക് പണമയച്ചിട്ടുണ്ട്.
കൊല്ലം സ്വദേശിനി ബിന്ദു എന്ന യുവതിയുമായി ദീർഘകാലമായി ബന്ധമുണ്ടായിരുന്ന ഷാനിൽ ഈ യുവതിയെ ഉപേക്ഷിച്ചെന്ന് ബലാത്സംഗത്തിനിരയായ പെൺകുട്ടിയോട് പറഞ്ഞിരുന്നു.
ബിന്ദുവിന് താൻ കൊച്ചിയിൽ ബ്യൂട്ടി പാർലർ വാങ്ങി ക്കൊടുത്തിരുന്നുവെന്ന് ഷാനിൽ അവകാശപ്പെട്ടതായി പീഡനത്തിനിരയായ യുവതി ലേറ്റസ്റ്റിനോട് പറഞ്ഞു. ബിന്ദു തന്നിൽ നിന്നും ധാരാളം പണം തട്ടിയെടുത്തതായും ഷാനിൽ പറഞ്ഞിരുന്നു. ഇത് കള്ളമാണെന്ന് ഇപ്പോൾ തെളിഞ്ഞു.
അതേസമയം, ഷാനിൽ എന്നയാളെ തനിക്കറിയില്ലെന്നാണ് കൊല്ലം സ്വദേശിനിയായ ബിന്ദു ലേറ്റസ്റ്റ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. മൊബൈൽ ഫോൺ വഴിയുള്ള സംഭാഷണത്തിൽ ഇവർ കൂടുതലൊന്നും വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ഷാനിലിനെ അറിയില്ലെന്നും, ആരാണ് തന്റെ ഫോൺ നമ്പർ തന്നതെന്നുമുള്ള മറു ചോദ്യത്തോടെയാണ് ഇവർ ഫോൺ ബന്ധം വിഛേദിച്ചത്.
ഷാനിൽ ആവശ്യപ്പെട്ട പ്രകാരം വീട്ടമ്മ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൊല്ലം മുണ്ടക്കൽ ശാഖ വഴിയാണ് ബിന്ദുവിന് ഒന്നിലധികം തവണ പണമയച്ചു കൊടുത്തത്.
ബിന്ദുവിന് പണമയച്ചു കൊടുത്തതിന്റെ രേഖകൾ ഷാനിലിന്റെ തട്ടിപ്പിനിരയായ വീട്ടമ്മ ലേറ്റസ്റ്റ് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
ബലാത്സംഗക്കേസ്സ് പ്രതി ഷാനിലിനെ കാണാതായ സംഭവത്തിൽ യുവാവിന്റെ മാതാവ് സാജിതയും, ഭാര്യയെന്ന് പറയപ്പെടുന്ന കൊല്ലം സ്വദേശിനി ബിന്ദുവും മനഃപൂർവ്വം കള്ളം നിരത്തുകയാണെന്ന് ഇതോടെ ബോധ്യപ്പെട്ടു. ഫേസ്ബുക്ക് വഴി യുവതിയെ കെണിയിൽ വീഴ്ത്തിയ ഷാനിലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് കുറെക്കാലമായി സജീവമല്ല.