കമാൽ ഷാനിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ

കാഞ്ഞങ്ങാട്  :  അവിവാഹിതയായ  യുവതിയെ വിവാഹവാഗ്ദാനം നല്കി കോഴിക്കോട്ടെ  ലോഡ്ജിലെത്തിച്ച്  ബലാത്സംഗത്തിനിരയാക്കിയ  തെക്കേപ്പുറത്തെ  കമാൽ  ഷാനിലിന്റെ   മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ  ജില്ലാക്കമ്മിറ്റി  ആവശ്യപ്പെട്ടു .

യുവതിക്ക് നീതി ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ  അസോസിയേഷൻ  മുഖ്യമന്ത്രിക്ക്  ഇ.മെയിൽ  വഴി നൽകിയ  നിവേദനത്തിൽ  അന്വേഷണച്ചുമതല ഐ.പി.എസ്. റാങ്കിലുളള  ഉദ്യോഗസ്ഥന് നല്കണമെന്നും  ആവശ്യപ്പെട്ടു.

2019  ഡിസംബർ  മാസത്തിലാണ്  അമ്പലത്തറ പോലീസ്  സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന  യുവതിയെ കാഞ്ഞങ്ങാട് തെക്കേപ്പുറത്തെ  കമാൽ ഷാനിൽ കോഴിക്കോട്ടെ എം.എം അലിറോഡിലുളള ലോഡ്ജിൽ  ബലാത്സംഗത്തിനിരയാക്കിയത്.ജനുവരി 10 ന് യുവതി അമ്പലത്തറ  പോലീസിൽ  പരാതി കൊടുത്തെങ്കിലും  സംഭവം നടന്നത് കോഴിക്കോടായതിനാൽ  കേസ് കോഴിക്കോട് കസബ പോലീസിന് കൈമാറി.

കസബ പോലീസ് റജിസ്റ്റർ  ചെയ്ത 0040/2020 നമ്പർ  എഫ്.ഐ. ആറിൽ പ്രാഥമിക അന്വേഷണം  നടന്നെങ്കിലും  പ്രതിയെ  അറസ്റ്റ്  ചെയ്യാനുളള ശ്രമമൊന്നും പോലീസ് നടത്തിയില്ല. കേസ് റജിസ്റ്റർ ചെയ്ത് 6 മാസം കഴിഞ്ഞിട്ടും  തുടർനടപടി  നീണ്ടുപോകുന്നതിനിടെ കമാൽ  ഷാനിൽ ഹൈക്കോടതിയിൽ  നിന്നും മുൻകൂർ ജാമ്യം നേടി

ബലാത്സംഗക്കേസിൽ നീതിയാവശ്യപ്പെട്ട് യുവതി ജനാധിപത്യ  മഹിളാ അസോസിേയഷൻ  കാസർകോട് ജില്ലാകമ്മറ്റിക്കും,വനിത കമ്മീഷനും  പരാതി  കൊടുത്തിരുന്നു.ഇതെത്തുടർന്നാണ് മഹിളാ അസോസിയേഷൻ  വിഷയത്തിലിടപെട്ടത്.ബലാത്സംഗക്കേസിലെ     വിവരങ്ങൾ   മഹിളാ അസോസിയേഷൻ  ജില്ലാകമ്മിറ്റി  സംസ്ഥാന സെക്രട്ടറി ടി.എൻ സതീദേവിയെയും  അറിയിച്ചിട്ടുണ്ട് .

കേസന്വേഷണച്ചു-മതല ഏറ്റെടുത്ത  വനിതാ സെല്ലിന്റെ  നിഷ്ക്രിയത്വമാണ്  കമാൽ  ഷാനിലിന്  ഹൈക്കോടതിയിൽ  നിന്നും  മുൻകൂർ ജാമ്യം  ലഭിക്കാനിടയാക്കിയത്.ജാമ്യം  ലഭിച്ച ഷാനിൽ കാഞ്ഞങ്ങാട്  വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സുഹൃത്തിന്റെ  പരിചയത്തിലുളള  വീട്ടമ്മയിൽ നിന്നും 4 ലക്ഷത്തോളം രൂപ കടം വാങ്ങി  വഞ്ചിച്ച ഷാനിൽ ബലാത്സംഗത്തിനിരയായ യുവതിയിൽ നിന്നും  പണം തട്ടിയെടുത്തിട്ടുണ്ട്. കുമ്പള സ്വദേശിനിയിൽ നിന്നും ഒരു ലക്ഷം രൂപ കടം വാങ്ങിയ  യുവാവ്  ആ പണമുപയോഗിച്ച്  വിനോദയാത്ര പോയതായും നാട്ടുകാർ വെളിപ്പെടുത്തി അവിവാഹിതനായ കമാൽ ഷാനിൽ കൊല്ലം സ്വദേശിനിയായ ബ്രാഹ്മണ യുവതിയോടെപ്പം  ദീർഘനാൾ  ഭാര്യഭർത്താക്കന്മാരെ പ്പോലെ  കഴിഞ്ഞിരുന്നു. ഇവരുടെ ആവശ്യത്തിനാണ് യുവാവ്  സുഹൃത്ത് വഴി പരിചയപ്പെട്ട വീട്ടമ്മയിൽ നിന്നും 4 ലക്ഷത്തോളം രൂപ കടം വാങ്ങി വഞ്ചിച്ചത് .

ബലാത്സംഗത്തിനിരയായ  യുവതിക്ക്  നീതി ലഭിക്കാനുളള എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന്  ജനാധിപത്യ മഹിളാ  അസോസിയേഷൻ  സംസ്ഥാന സെക്രട്ടറി  ടി.എൻ.സതീദേവി ലേറ്റസ്റ്റിനോട്  വ്യക്തമാക്കി .ലേറ്റസ്റ്റാണ് ഈ വിഷയം കാഞ്ഞങ്ങാട്ടെ  ജനാധിപത്യ  മഹിളാ അസോസിയ്ഷൻ നേതാവ്  ദേവി രവീന്ദ്രന്റെ  ശ്രദ്ധയിൽപ്പെടുത്തിയത്.ബലാത്സംഗത്തിനിരയായ  യുവതിയുടെ  നിയമ സഹായത്തിനായി  മഹിളാ അസേസിയേഷൻ  കോഴിക്കോട്ട്  അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്.

LatestDaily

Read Previous

ബനാത് വാല സ്വകാര്യട്രസ്റ്റിന് എതിരെ ആറങ്ങാടിയിൽ പ്രതിഷേധം

Read Next

പെൺകുട്ടിയുടെ പ്രായം നോക്കിയില്ലെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ