കമൽഹാസൻ ചിത്രം ‘വിക്രം’ ഒടിടിയിൽ; ഹോട്ട്സ്റ്റാറിൽ റീലീസ് ചെയ്തു

ജൂൺ 3 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തിയ കമൽ ഹാസന്‍റെ ഏറ്റവും പുതിയ ചിത്രമായ വിക്രം ബോക്സ് ഓഫീസിൽ അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ 400 കോടി കടന്നു. ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം കമൽ ഹാസനും ടൈറ്റിൽ റോളിൽ എത്തുന്നുണ്ട്. പ്രധാന അഭിനേതാക്കളെ കൂടാതെ റോളക്സ് എന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. ഗായത്രി, വാസന്തി, കാളിദാസ് ജയറാം, നരേൻ, സന്താനഭാരതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ, എഡിറ്റർ ഫിലോമിൻ രാജ് എന്നിവരാണ് സാങ്കേതിക സംഘത്തിലുള്ളത്.

Read Previous

സജി ചെറിയാനെതിരെ പരാതി; രാഷ്ട്രപതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ടു

Read Next

ജി.എസ്.ടി നഷ്ടപരിഹാരം 5 വർഷത്തേക്ക് കൂടി നീട്ടണം; മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി