‘ഇന്ത്യൻ 2’ന്റെ ഒരുക്കങ്ങൾ തുടങ്ങാൻ കമൽഹാസൻ യുഎസിലേക്ക്

യുഎസ് : 50 ദിവസത്തിലേറെ തിയ്യേറ്ററുകളിൽ പ്രദർശിപ്പിച്ച തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘വിക്രം’ത്തിന്റെ വിജയാവേശത്തിലാണ് നടൻ കമൽഹാസൻ. ആഗോളതലത്തിൽ 400 കോടിയിലധികം രൂപയാണ് ചിത്രം ബോക്സോഫീസിൽ നേടിയത്. ഇപ്പോൾ താരം സംവിധായകൻ ശങ്കറിനൊപ്പം തന്‍റെ ദീർഘകാല ചിത്രമായ ‘ഇന്ത്യൻ 2’ ന്‍റെ ജോലികൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. 1996-ൽ പുറത്തിറങ്ങിയ കമൽഹാസന്റെ പഴയ സിനിമയായ ‘ഇന്ത്യൻ’ എന്ന സിനിമയുടെ തുടർച്ചയാണ് ‘ഇന്ത്യൻ 2’. ചിത്രത്തിന്‍റെ ഒരുക്കങ്ങൾ ആരംഭിക്കാൻ കമൽ ഹാസൻ മൂന്നാഴ്ച്ച അമേരിക്കയിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം വിജിലൻസ് ആക്ഷൻ ത്രില്ലറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2017 ൽ ആദ്യം പ്രഖ്യാപിച്ച ചിത്രം 2019 ൽ ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് ചിത്രത്തിന്‍റെ സെറ്റിൽ ഒരു അപകടം കാരണം വൈകുകയായിരുന്നു.

Read Previous

മോദിക്കെതിരെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റുമായി രാഹുൽ ഗാന്ധി

Read Next

അര്‍പ്പിതയുടെ വസതിയില്‍ നിന്ന് വീണ്ടും ഇഡി 20 കോടിയും സ്വർണവും പിടിച്ചെടുത്തു