കമല്‍ ഹാസനും മമ്മൂട്ടിയും സിമ്പുവും ഒരുമിച്ചുള്ള ചിത്രം വരുന്നു

ലോകേഷ് കനകരാജ് കമൽ ഹാസനെ നായകനാക്കി സംവിധാനം ചെയ്ത വിക്രം ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ചിത്രം ഇതിനകം ആഗോളതലത്തിൽ 400 കോടി പിന്നിട്ടു. വിക്രം ഹിറ്റായതിന് പിന്നാലെ കമൽ ഹാസന്റെ അടുത്ത ചിത്രം എന്തായിരിക്കുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സൂപ്പർ താരങ്ങളെ അണിനിരത്തി കമൽ ഹാസൻ ചിത്രം വരുന്നു എന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കമൽഹാസനും മമ്മൂട്ടിയും സിമ്പുവും ഒരുമിക്കുന്ന ചിത്രം ഒരുങ്ങുന്നു എന്നാണ് ചില മാധ്യമങ്ങൾ തരുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.ഓഗസ്റ്റ് മാസത്തോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഇന്ത്യാഗ്ലിറ്റ്സിലെ റിപ്പോർട്ട് പറയുന്നത്. വിക്രം ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്നിക്ക് സ്വന്തമാണ്. ജൂലായ് എട്ടിന് സ്ട്രീമിംഗ് ആരംഭിക്കും. റിലീസിന് മുമ്പ് തന്നെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ ഡിജിറ്റൽ ഒടിടി സ്ട്രീമിംഗ് അവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.

Read Previous

വിമ്പിൾഡൻ; ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ സെറീന ആദ്യ റൗണ്ടിൽ പുറത്ത്

Read Next

മഹാരാഷ്ട്രയ്ക്ക് പുതിയ മുഖ്യമന്ത്രി നാളെ; 12 ശിവസേന വിമതര്‍ മന്ത്രിമാരാകും