കല്ല്യോട്ട് വീണ്ടും കോൺഗ്രസ് ആക്രമം: ഒരാൾ അറസ്റ്റിൽ

പെരിയ: കല്ല്യോട്ട് സിപിഎം പ്രവർത്തകനെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ഇന്നലെ ഉച്ചയ്ക്കാണ് സിപിഎം കല്ല്യോട്ട് ബ്രാഞ്ചംഗം കെ. ഓമനക്കുട്ടനെ കല്ല്യോട്ടെ കോൺഗ്രസ് പ്രവർത്തകനായ അശോകൻ ആക്രമിച്ചത്.

വീട്ടു പറമ്പിൽ നിൽക്കുകയായിരുന്ന ഓമനക്കുട്ടനെ അശോകൻ കല്ലെറിഞ്ഞ് വീഴ്ത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. ഓമനക്കുട്ടൻ വീടിനകത്ത് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്.

കല്ല്യോട്ടെ ഇരട്ടക്കൊലപാതകത്തിന് ശേഷമുണ്ടായ ആക്രമങ്ങളിൽ ഓമനക്കുട്ടന്റെ വീട് തീവെച്ച് നശിപ്പിച്ചിരുന്നു. തകർന്ന വീട്  ശരിയാക്കിയ ശേഷം അടുത്ത കാലത്താണ് ഇദ്ദേഹം വീണ്ടും വീട്ടിൽ താമസം തുടങ്ങിയത്. ഒരാഴ്ച മുമ്പാണ് കല്ല്യോട്ട് ടാപ്പിങ്ങ് ജോലിയെടുക്കുന്ന പരപ്പ കോളിയാറിലെ ബെന്നിയെ കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ബെന്നി പരിയാരം ഗവൺമെന്റ്  മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

കല്ല്യോട്ട് കണ്ണാടിപ്പാറയിലെ എൻ. നാരായണന്റെ മകനും, സിപിഎം കല്ല്യോട്ട് ബ്രാഞ്ചംഗവുമായ ഓമനക്കുട്ടന്റെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകനും, കണ്ണാടിപ്പാറയിലെ അലാമിയുടെ മകനുമായ കെ. അശോകനെതിരെ  നരഹത്യാ ശ്രമത്തിനാണ് ബേക്കൽ പോലീസ് കേസെടുത്തത്. കല്ലേറിൽ നെഞ്ചിന് പരിക്കേറ്റ ഓമനക്കുട്ടൻ  ജില്ലാശുപത്രിയിൽ ചികിത്സ തേടി.

LatestDaily

Read Previous

ഖത്തറിന്റെ ആകാശം തുറക്കുന്നു

Read Next

4000 കോടിയുടെ സാമ്പത്തിക തട്ടിപ്പിലുൾപ്പെട്ട ഐഏഎസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു