കല്ലൂരാവി വീടാക്രമണം; 4 പേർക്കെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്

യുവാവിനെയും, മാതാവിനെയും വീട് കയറി ആക്രമിച്ച ശേഷം യുവാവിനെ തട്ടിക്കൊണ്ട് പോയി

കാഞ്ഞങ്ങാട് : വാടകയ്ക്കെടുത്ത കാർ പണയപ്പെടുത്തി പ്രവാസി യുവാവ് ഒരു ലക്ഷം രൂപയുമായി ഗൾഫിലേക്ക് കടന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെയും, മാതാവിനെയും വീട് കയറി ആക്രമിച്ച ശേഷം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് നാല് പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു.

കല്ലൂരാവി മുണ്ടത്തോട്ടിലെ നൗഫൽ 35, മാതാവ് സഫിയ 70, എന്നിവരെ കഴിഞ്ഞ 13 ന് ഉച്ചക്ക് വീട്ടിൽ കയറി ആക്രമിക്കുകയും ,പിന്നീട് നൗഫലിനെ കാറിൽ തട്ടി കൊണ്ട് പോയി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ചിത്താരി സ്വദേശികളായ നിസാർ , ഷാഹിദ്  ആവി സ്വദേശികളായ ഫയാസ്, റാഷിദ് എന്നിവർക്കെതിരെയാണ് കേസ്.

പാലക്കുന്നിലെ റിജാസ് സ്വിഫ്റ്റ് കാർ പണയപ്പെടുത്തി നിസാറിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയ ശേഷം ഖത്തറിലേക്ക് കടന്നിരുന്നു.

റെന്റ് എ കാർ എന്നറിയാതെയാണ് കാർ ഈട് വാങ്ങിയ ആൾ പണം നൽകിയത്. എന്നാൽ കാറുടമസ്ഥൻ കാർ കൊണ്ടു പോയതോടെയാണ് പ്രശ്നമുടലെടുത്തത്.

Read Previous

ഉല്ലാസ നൗകകൾ 21 മുതൽ

Read Next

കാസർകോട്ട് മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച് കാഞ്ഞങ്ങാട്ട് ബൈക്ക് കവർന്നു