വീടുകയറി ആക്രമം സ്ത്രീക്കും മകനും പരിക്ക്

കാഞ്ഞങ്ങാട്  : കല്ലൂരാവിയിൽ ക്വട്ടേഷൻ സംഘം നടത്തിയ വീടു കയറി ആക്രമണത്തിൽ വ്യദ്ധസ്ത്രീക്കും മകനും പരിക്കേറ്റു.

മുണ്ടത്തോട് താമസിക്കുന്ന വാഹന ഇടപാടുകാരൻ നൗഫലിന്റെ 36, വീട്ടിൽ ഞായറാഴ്ച ഉച്ചയ്ക്ക്2–30 മണിക്ക് അതിക്രമിച്ചു കയറിയ നാലംഗ സംഘം നൗഫലിനേയും,  മാതാവ് സഫിയയേയും 70, ഇരുമ്പ് വടി കൊണ്ട് അക്രമിച്ചുവെന്ന് നൗഫൽ പരാതിപ്പെട്ടു.

വീടു കയറിയ സംഘം നൗഫലിനെ ബലമായി കാറിൽ തട്ടിക്കൊണ്ടു പോവുകയും, ആവിയിൽ താമസിക്കുന്ന ഫായിസിന്റെ 30 വീട്ടുമുറിയിലിട്ട് വീണ്ടും മർദ്ദിക്കുകയും  , തോക്കു ചൂണ്ടി  ഭീക്ഷണിപ്പെടുത്തുകയും ചെയ്തുവെന്ന് നൗഫൽ പറഞ്ഞു.

ഫായിസ് ആവിയിൽ30,  നിസാർ  ചിത്താരി 34, സയിദ് ചിത്താരി 22, റാഷിദ് ആവിയൽ എന്നിവരാണ് അക്രമ സംഘത്തിലുണ്ടായിരുന്നത്.

കോട്ടിക്കുളം സ്വദേശി റജാസ് ഇടപാടു തീർക്കാൻ 6 മാസം മുമ്പ് ഒരു റെന്റ്–  ഏ– -കാർ വാടകയ്ക്ക് വാങ്ങുകയും നിസ്സാറിന് പണയപ്പെടുത്തി ഒരു ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. അതിഞ്ഞാൽ തെക്കേപ്പുറത്ത്  മുമ്പ് മൊബൈൽ ഷോപ് നടത്തിയ ആളാണ് നിസ്സാർ.

സ്വിഫ്റ്റ് കാർ നിസ്സാറിന്  പണയപ്പെടുത്തിയ കോട്ടിക്കുളം റാജാസ് 6 മാസം മുമ്പ് ഖത്തറിലേക്ക് കടന്നു.

ഈ കാർ ഇടപാടിൽ ഇട നിലക്കാരനായി നിന്ന നൗഫലിനോട്  നിസ്സാറും സംഘവും 75000 രൂപയുടെ രണ്ട് ബ്ലാങ്ക് ചെക്കുകൾ എഴുതി വാങ്ങിയിരുന്നു.

ചെക്കുകളിലുള്ള 1.5 ലക്ഷം  രൂപ നാലംഗ സംഘം ഇന്നലെ നൗഫലിന്റെ വീടു കയറി ആക്രമണം  നടത്തിയത്.

നൗഫലിനേയും , മാതാവ്  സഫിയയേയും  ആശുപത്രിയിൽ പ്രവേശിപ്പിചിട്ടുണ്ട്.

Read Previous

കെപിസിസി പുനസംഘടന: ജില്ലയിൽ പുതുമുഖങ്ങൾ

Read Next

ജലീലിനെതിരെ യൂത്ത് ലീഗിന്റെ പരിഹാസ്യ സമരം