കള്ളാറിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ മൽസരിക്കും

രാജപുരം: സ്ഥാനാർത്ഥി മുസ്്ലീം ലീഗിന്റേത്. ചിഹ്്നം കോൺഗ്രസ്സിന്റെ കൈപ്പത്തിയും.  കള്ളാറിലാണ് സ്വന്തം ചിഹ്നം ഉപേക്ഷിച്ച് മുസ്്ലീം ലീഗ് സ്ഥാനാർത്ഥി ഘടക കക്ഷിയായ കോൺഗ്രസ്സിന്റെ ‘കൈ’ ചിഹ്നത്തിൽ മൽസരിക്കുന്ന വിചിത്ര കാഴ്ച. കള്ളാർ ഗ്രാമ പഞ്ചായത്തിൽ ഒരു സീറ്റെങ്കിലും മൽസരിക്കാൻ വിട്ടു നൽകണമെന്ന് ലീഗ് നേതൃത്വം കോൺഗ്രസ്സിനോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തിൽ സീറ്റ് നിഷേധിച്ച കോൺഗ്രസ്സ് പരപ്പ ബ്ളോക്ക് പഞ്ചായത്തിലെ ഒരു ഡിവിഷനിൽ മൽസരിക്കാൻ മുസ്്ലീം ലീഗിന് സീറ്റ് വിട്ടു നൽകാൻ കോൺഗ്രസ്സ് തയ്യാറായി.

പക്ഷെ ഒരു നിബന്ധന വെച്ചു സ്ഥാനാർത്ഥി ലീഗിന്റെതായി കൊള്ളട്ടെ. മൽസരിക്കുന്നത് കൈപ്പത്തി ചിഹ്്നത്തിലായിരിക്കണം. കോണി പോയാലെന്ത് ഒരു സീറ്റെങ്കിലും കിട്ടിയല്ലോയെന്ന ആശ്വാസത്തിൽ യൂത്ത് ലീഗ് നേതാവിപ്പോൾ കൈപ്പത്തി ചിഹ്്നത്തിൽ വോട്ടഭ്യർത്ഥന നടത്തുന്ന തിരക്കിലാണ്. മുസ്്ലീം ലീഗിന് കാര്യമായി സ്വാധീനമില്ലാത്ത സ്ഥലത്ത് കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചോദ്ക്കുന്നത് തന്നെയാണ് ലീഗിന് ഉചിതമെന്നാണ് കോൺഗ്രസ്സുകാരുടെ അഭിപ്രായം.

Read Previous

മടിക്കൈയിൽ പുതുമുഖങ്ങളില്ല തനിയാവർത്തനത്തിൽ അശരീരി

Read Next

പുഴയിൽ കാണാതായ 16 കാരന്റെ മൃതദേഹം കിട്ടി കാസർകോട് അഗ്നിരക്ഷാ സേനയ്ക്കെതിരെ പ്രതിഷേധം