തെയ്യം കലയുടെ കുലപതി വിടവാങ്ങി

കാലിക്കടവ്: തെയ്യം മുഖത്തെഴുത്ത് കലയുടെ കുലപതിയും പ്രഗത്ഭ ബാല ചികിത്സകനുമായ പിലിക്കോട് വയലിലെ വി, കുഞ്ഞിരാമൻ വൈദ്യർ 75 അന്തരിച്ചു.

അതി സൂക്ഷ്മമായ രചനാ ശൈലിയും, കലാവിരുതും, ആവശ്യമുള്ള തെയ്യം മുഖത്തെഴുത്ത് കലയുടെ അവസാന വാക്കായിരുന്നു അന്തരിച്ച കുഞ്ഞിരാമൻ വൈദ്യർ.

തെയ്യങ്ങളുടെ തോറ്റം പാട്ട്,  വാദ്യകല എന്നീ രംഗങ്ങളിൽ അസാമാന്യ കഴിവുള്ള കുഞ്ഞിരാമൻ വൈദ്യർ തെയ്യക്കാവുകളിലെ സജീവ സാന്നിധ്യമായിരുന്നു. തെയ്യച്ചമയങ്ങൾ നിർമ്മിക്കുന്നതിലും പ്രഗത്ഭനായിരുന്നു.

തെയ്യം കലയിൽ കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം, കേരള ഫോക് ലോർ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. ആയൂർവ്വേദ ചികിത്സയിൽ പ്രഗൽഭനായ ഇദ്ദേഹം കാലിക്കടവിൽ ആയുർവ്വേദ ഔഷധശാല നടത്തിയിരുന്നു.

വിപുലമായനാട്ടറിവുകളുടെ വിജ്ഞാന ഭണ്ഡാരമായിരുന്ന കുഞ്ഞിരാമൻ വൈദ്യർ അപൂർവ്വമായി കെട്ടിയാടുന്ന തെയ്യക്കോലങ്ങളുടെ തോറ്റം പാട്ടുകളിൽ അസാമാന്യ പാണ്ഡിത്യമുള്ളയാൾ കൂടിയായിരുന്നു. പരേതനായ കെ.വി രാമൻ മണക്കാടന്റെയും, വി. പാറുവിന്റെയു മകനാണ്.

ഭാര്യ: കെ.വി. ലീല. മക്കൾ: കെ.വി ഹേമലത, കെ. വി രാജേഷ് (അസിസ്റ്റന്റ് സെക്രട്ടറി കൊടക്കാട് സഹകരണ ബാങ്ക്), കെ.വി മിനി. മരുമക്കൾ: എംവി. ശസിധരൻ, രമ്യ, അരവിന്ദാക്ഷൻ. സഹോദരങ്ങൾ: വി.ദാമോദരൻ, തമ്പാൻ പെരുവണ്ണാൻ, അപ്പുക്കുട്ടൻ, ശോഭന, ബാബു.

Read Previous

സമുദ്ര ഉപ്പുകമ്പനി സംശയ നിഴലിൽ

Read Next

ഉല്ലാസ നൗകകൾ 21 മുതൽ