ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ന: ബീഹാറിലെ ഗയ ജില്ല കോവിഡ് വ്യാപന ഭീഷണി. ബോധ ഗയയിൽ ബുദ്ധമതാനുയായികളുടെ കാലചക്ര പൂജയിൽ പങ്കെടുക്കാൻ എത്തിയ വിദേശികളിൽ നിന്നാണ് വൈറസ് പകരുന്നത്. മ്യാൻമർ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ 17 പേരെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
50 ലധികം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ബുദ്ധമതാനുയായികൾ ബോധ ഗയയിൽ എത്തിയിട്ടുണ്ട്. ബുദ്ധമത നേതാവ് ദലൈലാമയും പങ്കെടുത്തു. കാലചക്ര പൂജയിൽ പങ്കെടുത്തവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയാണ്.
പട്ന വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും എത്തുന്ന യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. സംസ്ഥാനത്തെ ആശുപത്രികളിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ നിർദ്ദേശം നൽകി.