4 ദിവസം കൊണ്ട് ‘കടുവ’ നേടിയത് 25 കോടി

പൃഥ്വിരാജ് നായകനായ ‘കടുവ’ നാല് ദിവസം കൊണ്ട് നേടിയത് 25 കോടിയിലധികം രൂപയാണ്. ആഗോള കളക്ഷനും തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളുടെ കളക്ഷനും കണക്കിലെടുക്കുമ്പോൾ ചിത്രം 25 കോടി രൂപ കടന്നു. കേരള ബോക്സ് ഓഫിസില്‍ കൊവിഡിന് ശേഷം പൃഥ്വിരാജ് ചിത്രം തുടര്‍ച്ചായി നേടുന്ന രണ്ടാം വിജയം കൂടി ആണ് കടുവയുടേത്.

പെരുന്നാളും ഞായറും ഒരുമിച്ചെത്തിയത് ശേഖരത്തിൽ കടുവയ്ക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസം കൊണ്ട് 17 കോടി രൂപയാണ് മലയാളം പതിപ്പ് നേടിയത്.

അതേസമയം, പൃഥ്വിരാജ് നായകനായ ജനഗണമന ആഗോള ബോക്സ് ഓഫീസിൽ 50 കോടി രൂപ നേടി. കേരളത്തിൽ നിന്ന് 27.4 കോടി രൂപയാണ് ചിത്രം നേടിയത് എന്നാണ് റിപ്പോർ ട്ടുകൾ. എന്നാൽ, ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ അതേ കളക്ഷനാണ് ‘കടുവ’ നാല് ദിവസം കൊണ്ട് നേടിയതെന്ന് നിർമ്മാതാക്കൾ പറയുന്നു.

Read Previous

കുതിച്ച് ‘കടുവ’; 4 ദിവസംകൊണ്ട് നേടിയത് 25 കോടി

Read Next

‘മഹാവീര്യർ താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മനോഹരവുമായ സിനിമ’