കേന്ദ്രസർവ്വകലാശാലയിലെ പ്രൊഫസറെ പിരിച്ചുവിട്ടത് വിദ്യാർത്ഥിനികളുടെ പരാതിയിൽ

കാഞ്ഞങ്ങാട്: പെരിയ കേരള കേന്ദ്ര സർവ്വകലാശാലയിലെ ഹിന്ദി വിഭാഗം പ്രൊഫസറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ ഡോ. സി.പി. വിജയകുമാറിനെയാണ് പ്രൊഫസർ ജോലിയിൽ നിന്നും പുറത്താക്കിക്കൊണ്ട് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എച്ച്. വെങ്കിടേശ്വരലു ഉത്തരവിട്ടത്. അധ്യാപകനായ വിജയകുമാറിന്റെ പെരുമാറ്റ ദൂഷ്യത്തിനെതിരെ 2017- 18 അധ്യയന വർഷത്തിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനികൾ വൈസ് ചാൻസിലർക്ക് പരാതി നൽകിയിരുന്നു.

ക്ലാസ്സെടുക്കുന്നതിനിടയിൽ അപമര്യാദയായി പെരുമാറുന്നുവെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. സർവ്വകലാശാലയിലെ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തെ തുടർന്ന് വിജയകുമാർ സസ്പെൻഷനിലായിരുന്നു.  വകുപ്പുതല അന്വേഷണവും നേരിട്ടിരുന്നു.  കഴിഞ്ഞ 13-ന് ചേർന്ന കേന്ദ്ര സർവ്വകലാശാല എക്സിക്യുട്ടീവ് കൗൺസിലിന്റെ പ്രത്യേക യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിജയകുമാറിനെപിരിച്ചു വിട്ടത്.

LatestDaily

Read Previous

മുണ്ടത്തോട് കൊല പ്രതികൾ മൂന്ന്

Read Next

കൊവ്വൽ 41-ാം വാർഡിലും വൻ തോതിൽ ബിജെപി വോട്ടുകൾ ചോർന്നു