കെ. സെവൻ സോക്കർ ഫുട്ബോൾ – ഡിവൈഎഫ്ഐക്ക് നഷ്ടം 5 ലക്ഷം

കാഞ്ഞങ്ങാട്: കോവിഡ് രോഗ വ്യാപനം മൂലം ഈ വർഷം  കെ.സെവൻ സോക്കർ ഫുട്ബോൾ മത്സരങ്ങൾ മുടങ്ങിപ്പോയതിനാൽ ഡിവൈഎഫ്ഐക്ക് വന്നുപെട്ട  നഷ്ടം 5 ലക്ഷം രൂപ.

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഇത് മൂന്നാം വർഷമാണ്  ദുർഗ്ഗാ ഹൈസ്കൂൾ മൈതാനിയിൽ കെ.സെവൻ സോക്കർ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. 2020 ഏപ്രിൽ 2-മുതൽ  20 വരെ ദുർഗ്ഗയിലെ മൈതാനത്ത് ഫ്ലഡ്്ലിറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ ആരംഭിക്കാൻ സ്റ്റേഡിയ നിർമ്മാണം 95 ശതമാനം പൂർത്തിയായിരുന്നു. കോഴിക്കോട്ടെ കോയ ആന്റ്  ബ്രദേഴ്സ് കമ്പനിയാണ് സ്റ്റേഡിയം നിർമ്മിച്ചത്. 2020 മാർച്ച് 22-ന് കേരള സർക്കാർ ഓർക്കാപ്പുറത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ മത്സരങ്ങൾ അനിശ്ചിതത്വത്തിലാണ്ടു. പിന്നീട് കേന്ദ്ര സർക്കാറിന്റെ ലോക്ഡൗൺ കൂടി വന്നതോടെ ഫുട്ബോൾ മേള തീർത്തും അനിശ്ചിതത്വത്തിൽ വീണു.

ജൂൺ 30  വരെയാണ് നിലവിൽ കേന്ദ്രത്തിന്റെ ലോക്ഡൗൺ. ലോക്ഡൗണിന് ശേഷം വ്രതമാസവും പിന്നിട്ടു. ഇന്ന്  ജൂൺ 1-ന്  കാലവർഷം ആരംഭിക്കുകയും ചെയ്തു.  ഇനി 2020  ഒക്ടോബർ വരെ മഴ തുടരുമെന്നതിനാൽ,  നവംബർ, ഡിസംബർ  മാസങ്ങളിൽ  മാത്രമേ ഇനി ഫുട്ബോൾ മത്സരത്തിന് കാണികളെ കിട്ടുകയുള്ളു. അതുവരെ നീണ്ട അഞ്ചുമാസക്കാലം  പണി പൂർത്തിയായ സ്റ്റേഡിയം ഇപ്പോൾ അതേപടി സ്കൂൾ മൈതാനത്ത് നിലനിർത്താനും  കഴിയില്ല. അതിനിടയിൽ മെയ് അവസാനവാരത്തിൽ രണ്ട് പ്രദർശന മത്സരങ്ങൾ മാത്രം നടത്തി ഇപ്പോൾ സംഘടനയ്ക്ക് വന്നുചേർന്നിട്ടുള്ള നഷ്ടം നികത്താനുള്ള ആലോചന  ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നടത്തിയെങ്കിലും ലോക്ഡൗൺ നീണ്ടു പോയതിനാൽ അതും നടത്തില്ല.

LatestDaily

Read Previous

റഫിയത്ത് കൂട്ടുകാരി; ജംഷിയെ കണ്ടിട്ടില്ല: ആതിര

Read Next

വൈദ്യതി മുടങ്ങി: ഓൺലൈൻ ഹരിശ്രീയിൽ കുടുങ്ങി