ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് സിപിഎമ്മിന്റെ ഹിന്ദുവോട്ടുകൾ മറിയും. രണ്ടായിരം സിപിഎം ഹിന്ദുവോട്ടുകൾ സുരേന്ദ്രന്റെ പെട്ടിയിൽ മറിക്കാനുള്ള നീക്കങ്ങൾ ഇതിനകം നടത്തിയത് കാഞ്ഞങ്ങാടൻ ബിജെപി- സിപിഎം ലോബിയാണ്. ലീഗിലെ പി.ബി. അബ്ദുൾ റസാക്കിനോട് മത്സരിച്ച കെ. സുരേന്ദ്രൻ പരാജയപ്പെട്ടത് വെറും 89 വോട്ടുകൾക്കാണ്. അന്ന് ഈ മണ്ഡലത്തിൽ എൽഡിഎഫ് അഞ്ഞൂറോളം കള്ളവോട്ടുകൾ പോൾ ചെയ്തതായി യുഡിഎഫ് ആരോപിച്ചിരുന്നു.
ഇത്തവണ സിപിഎമ്മിന്റെ പെട്ടിയിൽ വീഴുന്ന 2000 ഹിന്ദുവോട്ടുകൾ മറിക്കാനും കെ. സുരേന്ദ്രനെ വിജയിപ്പിക്കാ നുമുള്ള രാഷ്ട്രീയ ഗൂഢ നീക്കങ്ങളാണ് നടന്നിട്ടുള്ളത്. ചെർക്കളം അബ്ദുല്ലയുടെ വിജയത്തിന് ശേഷം കഴിഞ്ഞ 30 വർഷക്കാലത്തിൽ ഒരു തവണ സിപിഎം സ്ഥാനാർത്ഥി സി.എച്ച്. കുഞ്ഞമ്പു വിജയിച്ചതൊഴിച്ചാൽ, മഞ്ചേശ്വരം മണ്ഡലം മുസ്്ലീം ലീഗിന്റെ കുത്തകയായിരുന്നു. ഏറ്റഴുമൊടുവിൽ ലീഗിലെ എം.സി. ഖമറുദ്ദീനാണ് മഞ്ചേശ്വരത്ത് യുഡിഎഫ് സീറ്റ് നിലനിർത്തിയത്. ഈ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തും, സിപിഎം മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണ മണ്ഡലത്തിൽ നിന്നുതന്നെയുള്ള സിപിഎം സമ്മതൻ ശങ്കർറായ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും, ബിജെപിയുടെ രവീശതന്ത്രി കുണ്ടാർ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
പോയ കാൽനൂറ്റാണ്ടുകാലം, ബിജെപി കേരള നിയമ സഭയിലെത്താതിരിക്കാൻ, സിപിഎം വോട്ടെടുപ്പിന്റെ അവസാന നിമിഷം 2000 വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിച്ചു നൽകുന്ന രാഷ്ട്രീയ അടവാണ് ഈ മണ്ഡലത്തിൽ അനുവർത്തിച്ചുപോന്നിരുന്നതെങ്കിലും, 2015-ൽ നേമത്ത് ഒ. രാജഗോപാൽ വിജയിക്കുകയും, കേരള നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തതോടെ. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയുടെ ഗ്രാഫ് ഒന്നുകൂടി ഉയർന്നുനിൽക്കുകയാണ്. ഇതുകൊണ്ടുതന്നെയാണ് താൻ ഇനി മഞ്ചേശ്വരത്തേക്കില്ലെന്ന് തുറന്നുപറഞ്ഞ കെ. സുരേന്ദ്രൻ ഇത്തവണ കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്.
ഇടതുപാർട്ടികളുടെ പെട്ടിയിൽ വീഴേണ്ട 2000 വോട്ടുകൾ മറിഞ്ഞാൽമഞ്ചേശ്വരത്ത് ഇത്തവണ ബിജെപി വിജയം കൊയ്യുക തന്നെ ചെയ്യും. സിപിഎം സ്ഥാനാർത്ഥി വി.വി. രമേശൻ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്യും.