ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്‍: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിമർശനം ഉന്നയിക്കുന്നവരെ ഉൾക്കൊള്ളാൻ നേതൃത്വത്തിന് കഴിയണമെന്ന് സുധാകരൻ പറഞ്ഞു.
നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ജി 23 നേതാക്കളെ ഉൾക്കൊള്ളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് ദൗർഭാഗ്യകരമാണെന്നും സുധാകരൻ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കള്‍ എന്നും കെ സുധാകരൻ പറഞ്ഞു. ജി 23 നേതാക്കൾ പറയുന്നത് ഉള്‍ക്കൊളളാന്‍ നേതൃത്വം തയ്യാറാവണമായിരുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
ജി 23 നേതാക്കളുമായി നല്ല ബന്ധമാണ് തുടരേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു. ഇക്കാര്യം താൻ തന്നെ ഗാന്ധി കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഫലമുണ്ടായില്ലെന്നും സുധാകരൻ വിശദീകരിച്ചു. വിമർശിക്കുന്നവരെ ഉൾക്കൊള്ളാൻ തയ്യാറാകാത്തതാണ് കോണ്‍ഗ്രസിലെ പ്രശ്നത്തിന് കാരണം എന്നും അദ്ദേഹം പറഞ്ഞു.