രാജ്യത്ത് നടക്കുന്നത് ഏകാധിപത്യ ഭരണമെന്ന് കെ സുധാകരന്‍

ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് ആരുടെയും പിന്തുണ തേടുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. ബി.ജെ.പിയാണ് ഒന്നാം നമ്പർ ശത്രു. രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണമാണ് നടക്കുന്നത്. ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് അറസ്റ്റിലായ കോൺഗ്രസ് എം.പിമാരുമായും അറസ്റ്റിലായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏകാധിപത്യ ഭരണമുണ്ട്. ഭരണാധികാരിയുടെ താൽപ്പര്യം മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. പാർലമെന്‍റിൽ ഒരു ചർച്ചയും നടക്കുന്നില്ല. എംപിമാരെ സസ്പെൻഡ് ചെയ്യുകയാണ്. സോണിയ വേട്ടയാടപ്പെടുകയാണ്. ജനാധിപത്യത്തെ രക്ഷിക്കാൻ ബി.ജെ.പി തകരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറുകൾ നീണ്ട നാടകീയതകൾക്കൊടുവിലാണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം മറ്റ് എംപിമാരെയും ബലം പ്രയോഗിച്ച് നീക്കി. എ.ഐ.സി.സി ആസ്ഥാനവും സംഘർഷഭരിതമായിരുന്നു. കേന്ദ്രസർക്കാരിന് ഞങ്ങളുടെ മനോവീര്യം കെടുത്താൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Read Previous

ഇന്ന് പാർലമെന്റിലെ കറുത്ത ദിനമെന്ന് എംപിമാർ

Read Next

ബി.ജെ.പിയുടെ ഏകാധിപത്യം പുറത്തുവന്നുവെന്ന് പ്രിയങ്ക ഗാന്ധി