ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: എം.വി ഗോവിന്ദൻ രാജിവച്ച് എം.ബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെ നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം. മുഖ്യമന്ത്രി പിണറായി വിജയന്റെ സീറ്റിന് അടുത്തുള്ള കസേര ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ലഭിച്ചു.
എം.വി. ഗോവിന്ദനായിരുന്നു കഴിഞ്ഞ സമ്മേളനം വരെ ഈ സീറ്റിലിരുന്നത്. മന്ത്രിസ്ഥാനം രാജിവച്ച ശേഷം അദ്ദേഹം രണ്ടാം നിരയിലേക്ക് മാറി. സ്പീക്കർ സ്ഥാനം ഒഴിഞ്ഞ മന്ത്രി എം.ബി രാജേഷിനും ഒന്നാം നിരയിൽ സീറ്റ് ലഭിച്ചു.