ഐബിഡിഎഫ് പ്രസിഡന്റായി മൂന്നാം തവണയും കെ മാധവനെ തെരഞ്ഞെടുത്തു

ഡൽഹി: ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി കെ മാധവനെ തെരഞ്ഞെടുത്തു. ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി മാനേജറുമാണ് കെ മാധവന്‍.

ഡല്‍ഹിയില്‍ നടന്ന 23ാമത് വാര്‍ഷിക പൊതുയോഗത്തിന് (എജിഎം) ശേഷമാണ് തുടര്‍ച്ചയായി മൂന്നാം തവണയും കെ മാധവനെ ബോര്‍ഡ് ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്. ഇന്ത്യയിലെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റേഴ്‌സിന്റെയും ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെയും അപെക്‌സ് ബോഡിയാണ് ഐബിഡിഎഫ്.

Read Previous

റേഷൻ കമ്മീഷനിലെ അവ്യക്തത; അനിശ്ചിത കാല സമരവുമായി വ്യാപാര സംഘടനകൾ

Read Next

തിരുവനന്തപുരം കോ‍‍ർപറേഷനിലെ കത്ത് വിവാദം: തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം