മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയെ സമീപിക്കാൻ ജ്യോതികുമാർ ചാമക്കാല

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസിന് പരാതി നൽകാൻ കോൺഗ്രസ്. മുഖ്യമന്ത്രിക്കെതിരെ ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകും.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് നൽകിയ കത്തുകളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കുടുക്കാനാണ് കോൺഗ്രസ് നീക്കം.

രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിൽ ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ്. അതിനാൽ മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ ആവശ്യം.

K editor

Read Previous

ഗവർണർ-പിണറായി പോര് കപട നാടകമെന്ന് ജയറാം രമേശ്

Read Next

എന്തൊരു ഗംഭീര കാസ്റ്റിംഗ്:സീതാരാമത്തിന് അഭിനന്ദനവുമായി കങ്കണ റണാവത്ത്