ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ടി ശങ്കരൻ കേന്ദ്ര നിയമ കമ്മീഷൻ അംഗമായേക്കും. കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയെ കമ്മീഷന്‍റെ പുതിയ ചെയർമാനായി നിയമിക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
2005 മുതൽ 2016 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് കെ ടി ശങ്കരൻ. അതിനുശേഷം കേരള ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു.
2021 ഒക്ടോബർ മുതൽ 2022 ജൂലൈ വരെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു അവസ്തി. അതിനുമുമ്പ് അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്നു. ചീഫ് ജസ്റ്റിസ് അവസ്തി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹിജാബ് നിരോധനത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്.