ജോജുവിന്റെ ഡബിൾ റോൾ; ഇരട്ട മാർച്ച് മൂന്നിന് നെറ്റ്ഫ്ലിക്സിൽ

ജോജു ജോർജ് തന്റെ കരിയറിലെ ആദ്യ ഡബിൾ റോളിൽ എത്തിയ ‘ഇരട്ട’ മാർച്ച് മൂന്നിന് നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ചെയ്യും. ‘നായാട്ട്’ എന്ന ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ ഒരു ശരാശരി വിജയം കരസ്ഥമാക്കിയിരുന്നു. ഇരട്ട സഹോദരൻമാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു.

ഈ ഇരട്ടകൾക്കിടയിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങൾ സിനിമയെ കൂടുതൽ ആവേശകരമാക്കുന്നു. ജോജുവിനൊപ്പം അഞ്ജലി അവതരിപ്പിച്ച നായികാ വേഷവും പ്രതീക്ഷ നൽകുന്നതാണ്. ആക്ഷനും സസ്പെൻസും നിറഞ്ഞ ചിത്രം തികച്ചും വ്യത്യസ്തമായ അനുഭവമായിരിന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്. അഞ്ജലി, സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ , അഭിറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി തയ്യാറാക്കിയിരിക്കുന്നത്.

Read Previous

പരീക്ഷാ സമയത്തെ മാനസിക പിരിമുറുക്കം; ‘മനോദർപ്പൺ’ സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം

Read Next

പാണത്തൂർ മദ്രസ്സ പീഡനക്കേസ് പോലീസും മൂടിവെച്ചു , ഇരുപ്രതികളും രക്ഷപ്പെട്ടു