ജോജു ജോര്‍ജ് നായകനാകുന്ന ‘ഇരട്ട’; റിലീസ് തിയ്യതി പുറത്തുവിട്ടു

ജോജു നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇരട്ട’. ജോജു ജോർജ് ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.  ഇരട്ടകളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്.  നിരവധി പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രോഹിത് എം ജി കൃഷ്‍ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഇരട്ട’യുടെ റിലീസ് പ്രഖ്യാപിച്ചു.

ചിത്രം ഫെബ്രുവരി രണ്ടിന് റിലീസ് ചെയ്യും.  ഇതിനകം തന്നെ ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് ‘ഇരട്ട’യിലെ കഥാപാത്രങ്ങളെന്ന് ചിത്രത്തിന്റ പ്രവര്‍ത്തകര്‍ പറയുന്നു. ജോജുവിന്‍റെ കഥാപാത്രങ്ങൾ സ്വഭാവത്തിൽ വ്യത്യസ്തരായ ഇരട്ടകളാണ്. ‘ഇരട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

ജോജു ജോർജിൻ്റെ അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. മാർട്ടിൻ പ്രക്കാട്ട്-ജോജു ജോർജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘നായാട്ട്’ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയും അംഗീകാരവും ലഭിച്ചിരുന്നു. ഫിലിം ക്രിട്ടിക്സ് അവാർഡിൽ മാർട്ടിൻ പ്രക്കാട്ട് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ജോജുവിന്‍റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

K editor

Read Previous

കര്‍ഷകർക്കായി 3 ദേശീയതല സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം

Read Next

ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാർ: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ