‘സംയുക്ത തിയേറ്റര്‍ കമാന്‍ഡുകള്‍ ഉടൻ’; പ്രഖ്യാപനവുമായി രാജ്നാഥ് സിംഗ്

ന്യൂഡൽഹി: സായുധ സേനകൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിനായി ത്രിസേനകളുടെ സംയുക്ത തിയേറ്റർ കമാൻഡുകൾ രൂപീകരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ നിന്ന് കയറ്റുമതിക്കാരനായി ഇന്ത്യ അതിവേഗം നീങ്ങുകയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

ഇന്ത്യൻ സായുധ സേനയിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ജമ്മു കശ്മീർ പീപ്പിൾസ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കാർഗിലിൽ കണ്ട ഓപ്പറേഷൻ വിജയ് പോലുള്ള സംയുക്ത പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, സംയുക്ത തിയേറ്റർ കമാൻഡുകൾ സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു, അദ്ദേഹം പറഞ്ഞു.

കര, നാവിക, വ്യോമ സേനകൾ അവരുടെ സ്വന്തം കമാൻഡുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന നിലവിലെ സമ്പ്രദായത്തിന് പകരം, മൂന്ന് സേനകളിൽ നിന്നുള്ള ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംയുക്ത കമാൻഡാണിത്. മൂന്ന് സേനകളുടെ ആയുധങ്ങളും മനുഷ്യശക്തിയും ഓരോ ഭൂപ്രദേശത്തും ഒരു കമാൻഡായി സംയോജിപ്പിച്ചുകൊണ്ട് പ്രതിരോധത്തിന് മൂർച്ച കൂട്ടുകയാണ് ലക്ഷ്യം. ഒരു ‘തിയേറ്റർ’ എന്നത് ഒരു യുദ്ധമേഖലയെയോ പ്രവർത്തനമേഖലയെയോ സൂചിപ്പിക്കുന്നു. തിയേറ്റർ കമാൻഡിന്‍റെ മാതൃകയിലാണ് യുഎസ്, ചൈനീസ് സേനകൾ പ്രവർത്തിക്കുന്നത്.

K editor

Read Previous

പോള്‍ മുത്തൂറ്റ് വധക്കേസില്‍ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയില്‍

Read Next

പുതിയ തലമുറയ്ക്ക് സന്ദേശവുമായി വെങ്കയ്യ നായിഡു