ബേബി പൗഡർ വിൽപ്പന ജോൺസൺ ആൻഡ് ജോൺസൺ അവസാനിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: ജോൺസൺ ആൻഡ് ജോൺസൺ 2023 ഓടെ ആഗോളതലത്തിൽ ബേബി പൗഡർ വില്‍പന അവസാനിപ്പിക്കും. നിയമപരമായ പ്രശ്നങ്ങൾ കാരണം യുഎസിൽ ഇതിന്‍റെ വിൽപ്പന രണ്ട് വർഷത്തോളമായി നിർത്തിയിട്ട്. ഇതിന് പിന്നാലെയാണ് ആഗോളതലത്തിൽ ബേബി പൗഡറിന്‍റെ വിൽപ്പന നിർത്തുന്നതായി കമ്പനി അറിയിച്ചത്.
കമ്പനിയുടെ ടാൽക് പൗഡറുകളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുന്നുവെന്ന് ആരോപിച്ച് 38,000 ത്തോളം ആളുകളാണ് വിവിധ കോടതികളെ സമീപിച്ചത്. 2020 ൽ, ജോൺസൺ ആൻഡ് ജോൺസൺ അമേരിക്കയിലും കാനഡയിലും പൗഡർ വിൽപ്പന നിർത്തി.’പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ ടാല്‍ക്ക് സുരക്ഷിതവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ട്’ എന്ന് കമ്പനി പറഞ്ഞു.
.

K editor

Read Previous

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം

Read Next

നടുറോഡിൽ മദ്യപാനം, വിമാനത്തില്‍ പുകവലി; ഇന്‍സ്റ്റാഗ്രാം താരത്തിനെതിരെ അന്വേഷണം