ജോഡോ യാത്ര എല്ലാ സാമൂഹിക വിരുദ്ധരെയും ഒരുമിപ്പിച്ചു: സുധാംശു ത്രിവേദി

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. ഭാരത് ജോഡോ യാത്രയിലൂടെ എല്ലാ സാമൂഹിക വിരുദ്ധരെയും ഒരുമിച്ച് കൊണ്ടുവരാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞുവെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി പറഞ്ഞു.

ബി.ജെ.പി നേതാക്കളുടെ ത്യാഗം മൂലമാണ് രാഹുൽ ഗാന്ധിക്ക് ദേശീയ പതാക ഉയർത്താൻ സാധിച്ചത്. യാത്രയ്ക്കിടെ കേരളത്തിലെ റോഡുകളിൽ കോണ്‍ഗ്രസ് നേതാക്കള്‍ ബീഫ് പാര്‍ട്ടി നടത്തിയെന്നും സുധാംശു വിമർശിച്ചു. ഡൽഹിയിൽ ബി.ജെ.പി. പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുധാംശു ഭാരത് ജോഡോ യാത്രയ്ക്കെതിരെ പരാമർശം നടത്തിയത്.

യാത്ര രാഷ്ട്രീയ പ്രേരിതവും വിദ്വേഷവാദികൾ ഉൾപ്പെട്ടതുമായിരുന്നു. രാജ്യത്തെയും സമൂഹത്തെയും വിഭജിച്ച പാർട്ടി ഇപ്പോൾ അവരെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. യാത്രയ്ക്കിടെ കേരളത്തിലെ റോഡുകളിൽ കോൺഗ്രസ് നേതൃത്വം ബീഫ് പാർട്ടി നടത്തി. യാത്രയിൽ പങ്കെടുത്ത കനയ്യ കുമാർ ഉൾപ്പടെയുള്ളവർ തുക്ക്‌ടെ തുക്ക്‌ടെ സംഘത്തിലുള്ളവരാണ്. ഇത്തരക്കാരെ കൂടെ കൂട്ടുന്നതിലൂടെ എന്ത് തരത്തിലുള്ള സ്നേഹ പ്രചാരണമാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും സുധാംശു ചോദിച്ചു.

K editor

Read Previous

സാങ്കേതിക തകരാർ; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി

Read Next

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; പൊതുബജറ്റ് ബുധനാഴ്ച