വീഡിയോ ക്രിയേറ്റർമാരെ ഉന്നമിട്ട് ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുമായി ജിയോ

മുംബൈ: വീഡിയോ ക്രിയേറ്റർമാർക്ക് സന്തോഷവാർത്തയുമായി ജിയോ എത്തി. വ്യാഴാഴ്ചയാണ് ജിയോ പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവാണ് റിലയൻസ് ജിയോ.

റോളിംഗ് സ്റ്റോൺ ഇന്ത്യ, ക്രിയേറ്റീവ് ലാൻഡ് ഏഷ്യ എന്നിവയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഗായകർ, സംഗീതജ്ഞർ, അഭിനേതാക്കൾ, ഹാസ്യനടൻമാർ, നർത്തകർ, ഫാഷൻ ഡിസൈനർമാർ തുടങ്ങിയ വീഡിയോ സ്രഷ്ടാക്കളെ ലക്ഷ്യമിട്ടാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഓർഗാനിക് വളർച്ചയ്ക്കും സുസ്ഥിരമായ ധനസമ്പാദനത്തിനും സഹായിക്കുന്ന ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ കമ്പനി പദ്ധതിയിടുന്നു.

പ്ലാറ്റ്‌ഫോമിലേക്ക് 100 പേരെ ക്ഷണിച്ച കമ്പനി, അവരുടെ പ്രൊഫൈലുകളിൽ സ്വർണ്ണ ചെക്ക് മാർക്ക് കാണിച്ചിട്ടുണ്ട്. ആപ്ലിക്കേഷനിലെ പുതിയ ഫീച്ചറുകൾ ക്ഷണിക്കപ്പെട്ട പുതിയ ആർട്ടിസ്റ്റ് അംഗങ്ങളാണ് ആദ്യം പ്രിവ്യൂ ചെയ്യുക. സ്രഷ്ടാക്കളുടെ പ്രൊഫൈലുകൾ ആരാധകർക്കും ബ്രാൻഡുകൾക്കും കലാകാരൻമാരുമായി സംവദിക്കാനും സഹകരിക്കാനും ഒരു ഓപ്ഷൻ നൽകും. പ്രീമിയം വെരിഫിക്കേഷൻ, ഇൻ-ആപ്പ് ബുക്കിംഗ് എന്നിവയ്ക്കൊപ്പം ഇന്ത്യയുടെ ഡിജിറ്റൽ എഡിറ്റോറിയലുകളിൽ ഫീച്ചർ ചെയ്യാനുള്ള അവസരവും ലഭിക്കും.

Read Previous

ഇന്ത്യയിൽ ആമസോൺ അക്കാദമിക്ക് പിന്നാലെ ഫുഡ് ഡെലിവറി ബിസിനസും ആമസോൺ നിർത്തുന്നു

Read Next

അരലക്ഷം ജനസംഖ്യയുള്ളിടത്ത് റെയില്‍പ്പാത; കേരളത്തിലെ 4 നഗരങ്ങള്‍ പട്ടികയിൽ ഇടംനേടി