ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് :ജിന്ന് ചികിത്സ നടത്തിയ വീട്ടിൽ 18 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത പാറപ്പള്ളിയിലെ ചട്ടംഞ്ചാൽ യുവതിയും, ഭർതൃമാതാവും പാണത്തൂരിലെ ബന്ധുവീട്ടിൽ നിന്ന് കുട്ടി കഴുത്തിലണിഞ്ഞിരുന്ന ഒന്നര പവൻ സ്വർണ്ണമാല അപഹരിച്ചു.
കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഭാരവാഹിയായ ചിത്താരിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് ജിന്നു സ്ത്രീയും,യുവതിയും മാസങ്ങൾക്ക് മുമ്പ് ഒന്നരപ്പവൻ സ്വർണ്ണാഭരണം കൈക്കാലാക്കിയ സംഭവം സ്വർണ്ണം നഷ്ടപ്പെട്ട പാണത്തൂർ കുടുംബം ഉറപ്പാക്കിയത് കഴിഞ്ഞ ദിവസം പാറപ്പള്ളിയിൽ ഈ യുവതിയും, അമ്മായിയും ജിന്നു ചികിത്സയിലൂടെ സബീന എന്ന മുപ്പത്തിയഞ്ചുകാരിയുടെ വീട്ടിൽ നിന്ന് 18 പവൻ സ്വർണ്ണാഭരണങ്ങൾ കൈക്കാലാക്കിയ സംഭവം ലേറ്റസ്റ്റ് പുറത്തുവിട്ടപ്പേഴാണ്.
ജിന്നും , ഇരുപത്തി രണ്ടുകാരി മരുമകൾ സർഫീനയും പാണത്തൂരിലുള്ള അകന്ന ബന്ധു വീട്ടിൽ ഒരു ദിവസം താമസിച്ചിരുന്നു.
ഇരുവരും വീട്ടിൽ നിന്ന് പോയ ശേഷമാണ് കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല അപ്രത്യക്ഷമായത്. മറ്റാരും ഈ വീട്ടിൽ ചെന്നതുമില്ല. അന്നു തന്നെ ജിന്നിനേയും , മരുമകളേയും വീട്ടുകാർ സംശയിച്ചിരുന്നുവെങ്കിലും , ഇപ്പോൾ ജിന്നും മരുമകളും 17 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ പാറപ്പള്ളി വീട്ടിൽ നിന്ന് തട്ടിയെടുത്ത വിവരത്തോടുകൂടി കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണ മാല തട്ടിയെടുത്തത് പാറപ്പള്ളി ജിന്നാണെന്ന് ഉറപ്പിക്കുകയും ചെയ്തു.