ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ചെറുവത്തൂർ എസ് ആർ ഗോൾഡ് ജ്വല്ലറിയിൽ നിന്ന് അതി വിദഗ്ധമായി 2 ലക്ഷം രൂപ തട്ടിയെടുത്ത പർദ്ദധാരിണി കാഞ്ഞങ്ങാട് ബല്ലാക്കടപ്പുറത്തെ റംല 40, മുങ്ങി. ഈ സ്വർണ്ണം തട്ടലിന് പിന്നിൽ റംലയും മറ്റൊരു യുവാവുമാണെന്ന് കേസ്സന്വേഷണ സംഘം കണ്ടെത്തി. റംലയുടെ സെൽഫോൺ സ്വിച്ചോഫിലാണ്. ഇടയ്ക്കിടെ ഓൺ ചെയ്യുന്നുണ്ട്. ഓൺ ചെയ്യുന്ന സമയത്തൊക്കെ ടവർ ലൊക്കേഷൻ കിട്ടിയത് കർണ്ണാടകയിലെ കുടകിലാണ്.
ബല്ലാക്കടപ്പുറത്തെ പ്രവാസി മുഹമ്മദ്കുഞ്ഞിയുടെ ഭാര്യയാണ് നാൽപ്പതുകാരിയായ റംല. സ്ത്രീക്ക് 6 മക്കളുണ്ട്. മൂത്ത മകൻ മഖ്റൂഫ് ഗൾഫിലാണ്. മകൻ കല്ല്യാണം കഴിച്ചത് കുടകിലാണ്. മഖ്റൂഫിന്റെ ഭാര്യാഗൃഹം കുടകിലാണ്. ഭാര്യ കുടകിലെ സ്വന്തം വീട്ടിലാണ് താമസം. റംലയുടെ കുടുംബ വീട് ബല്ലാക്കടപ്പുറത്താണ്. ഭർത്താവ് മുഹമ്മദ്കുഞ്ഞി കുടകുസ്വദേശിയാണ്. കുടകിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട്ടെത്തിയ മുഹമ്മദ്കുഞ്ഞി മുട്ടുന്തലയിലാണ് ആദ്യം താമസിച്ചിരുന്നത്.
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി മാറിയ മുഹമ്മദ്കുഞ്ഞിക്ക് നാട്ടുകാർ മുട്ടുന്തലയിൽ വീടുവെച്ചു നൽകിയശേഷമാണ് റംലയെ കല്ല്യാണം കഴിച്ചത്. നാട്ടുകാരിൽ ചിലർ വിസ നൽകി മുഹമ്മദ്കുഞ്ഞിയെ ഗൾഫിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. റംല കുടകിൽ മകന്റെ ഭാര്യാഗൃഹത്തിലെത്താനാണ് സാധ്യത. പോലീസ് റംലയെ പിന്തുടരുന്നുണ്ട്. സ്ത്രീയെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്ന് തന്നെയാണ് പോലീസ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഗൾഫിലായിരുന്ന ഭർത്താവ് മുഹമ്മദ്കുഞ്ഞി ഇപ്പോൾ നാട്ടിലുണ്ട്. ചെറുവത്തൂർ ജ്വല്ലറിയിൽ നിന്ന് കാഞ്ഞങ്ങാട് തെക്കേപ്പുറത്തുള്ള അർബൻ ബാങ്ക് വരെ റംലയോടൊപ്പം ഓട്ടോയിൽ സഞ്ചരിച്ച പന്ത്രണ്ടുകാരൻ റംലയുടെ മകനാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.