ജീസസ് യഥാർത്ഥ ദൈവം; രാഹുല്‍ ഗാന്ധിയും പാസ്റ്ററും തമ്മിലുള്ള സംഭാഷണം വിവാദമാക്കി ബിജെപി

ചെന്നൈ: കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര തമിഴ്നാട് പര്യടനം അവസാനിപ്പിച്ച് കേരളത്തിലേക്ക് പ്രവേശിക്കാനിരിക്കെ പുതിയ വിവാദം. ക്രിസ്ത്യൻ നേതാക്കളുമായി രാഹുൽ ഗാന്ധി നടത്തിയ സൗഹൃദ സംഭാഷണത്തിന്‍റെ വീഡിയോയുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് പാസ്റ്റർ നൽകിയ മറുപടിയാണ് ബി.ജെ.പി വിവാദമാക്കിയത്.

ജീസസ് ആണ് യഥാർത്ഥ ദൈവമെന്നും മറ്റു ശക്തികളെ പോലെയല്ല ജീസസ് എന്നും പാസ്റ്റര്‍ പറയുന്നതാണ് വീഡിയോ. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന പാസ്റ്റർ ജോർജ് പൊന്നയ്യയാണ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നൽകുന്നത്.

തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കിയ ശേഷം കേരളത്തിലേക്ക് കടക്കാനിരിക്കുകയാണ് യാത്ര. രാഹുൽ ഗാന്ധിക്കൊപ്പം ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 120 പേരാണ് മുഴുവൻ സമയ യാത്രയുടെ ഭാഗമാകുന്നത്. കൂടാതെ, ഓരോ സംസ്ഥാനത്തും അവിടെ നിന്നുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്.

K editor

Read Previous

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; നാവിക പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന

Read Next

സിദ്ദിഖ് കാപ്പന്റെ ജാമ്യം; ടി ജി മോഹൻദാസിൻ്റെ ട്വീറ്റ് വിവാദത്തിൽ