‘ഈശോ’ ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ക്രിസ്ത്യന്‍ സംഘടന കാസ

ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ സിനിമ ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തിയെന്നു ക്രിസ്ത്യന്‍ സംഘടനയായ കാസ. സിനിമയിലെ കഥാപാത്രത്തിന്റെ വ്യക്തിത്വമല്ല, സിനിമയ്ക്ക് ഈശോ എന്ന പേര് നല്‍കിയതാണ് പ്രശ്‌നമെന്ന് കാസ അധ്യക്ഷന്‍ കെവിന്‍ പീറ്റര്‍ ജയസൂര്യയുള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരെ അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ നടത്തിയ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്. “ഈശ്വരന്‍ എല്ലാവര്‍ക്കും ഓരോന്നാണ്. നമ്മള്‍ ഒരു ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അവിടെ ചികിത്സിക്കുന്ന ഡോക്ടര്‍ ക്രിസ്ത്യാനി ആണോ ഹിന്ദു ആണോ എന്ന് നോക്കില്ല, അവിടെ അദ്ദേഹം നമ്മുടെ ദൈവമാണ്.” അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ താങ്കളുടെ അടുത്ത പടത്തിന്റെ പേര് മുഹമ്മദ് എന്നിടാന്‍ കഴിയുമോ? എന്ന ചോദ്യം കെവിന്‍ ഉന്നയിച്ചു. ഈ ചോദ്യത്തിന് എന്റെ കഴിഞ്ഞ പടത്തിന്റെ പേര് സണ്ണി എന്നാണ്. നാദിര്‍ഷയും ഞാനും നേരത്തെ ഒന്നിച്ച പടത്തിന്റെ പേര് അമര്‍ അക്ബര്‍ അന്തോണി എന്നാണ് എന്ന് ജയസൂര്യ പ്രതികരിച്ചു.

K editor

Read Previous

നിഗൂഢത നിറച്ച് ‘റോഷാക്കിന്റെ’ പ്രി റിലീസ് ടീസര്‍

Read Next

വലിയ അപകടം ഉണ്ടായാൽ മാത്രം പരിശോധന ശക്തമാക്കുന്ന എംവിഡി രീതി മാറണമെന്ന് പ്രതിപക്ഷ നേതാവ്