ജഴ്‌സി വില്‍പ്പന: റൊണാള്‍ഡോയുടെ റെക്കോര്‍ഡ് മറികടന്ന് ഡിബാല

ടൂറിന്‍: ജഴ്‌സി വില്‍പ്പനയിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് ഭേദിച്ച് അര്‍ജന്റൈന്‍ താരം ഡിബാല. ഡിബാലയുടെ ജഴ്‌സി വില്‍പ്പന യുവന്റ്‌സില്‍ നിന്ന് റോമയിലേക്ക് ചേക്കേറിയതിന് ശേഷമാണ് റെക്കോര്‍ഡിട്ടത്.

ഇറ്റലിയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ ജഴ്സികൾ വിറ്റഴിച്ച താരമെന്ന റെക്കോർഡ് ആണ് ഡിബാലയുടെ പേരിലായത്. എന്നാൽ, ഡിബാലയുടെ എത്ര ജഴ്സികളാണ് വിറ്റതെന്ന് വ്യക്തമല്ല. 

2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിൽ നിന്ന് യുവന്‍റസിലേക്ക് മാറിയപ്പോൾ, അദ്ദേഹത്തിന്‍റെ ജഴ്സി വിൽപ്പന ലോകമെമ്പാടും റെക്കോര്‍ഡിട്ടിരുന്നു. യുവന്‍റസുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ഫ്രീ ഏജന്‍റായി ഡിബാല റോമയിലേക്ക് മാറിയിരുന്നു. 

K editor

Read Previous

മാധ്യമത്തിനെതിരെ കത്തയക്കുമ്പോള്‍ താൻ പിഎ അല്ല; ജലീലിനെ തള്ളി സ്വപ്‌ന

Read Next

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം: പോലീസ് ഇരട്ടനീതി തുടരുന്നുവെന്ന് പരാതി