ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാറ്റ്ന: കഴിഞ്ഞയാഴ്ച അധികാരത്തിൽ വന്ന ബിഹാറിലെ മഹാസഖ്യ സർക്കാറില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്ന ആർജെഡി നേതാവും നിയമമന്ത്രിയുമായ കാർത്തികേയ സിംഗിനെ പുറത്താക്കണമെന്ന് ജെഡിയുവും കോണ്‍ഗ്രസും ആവശ്യപ്പെട്ടതോടെയാണ് സഖ്യത്തിലെ അതൃപ്തി പരസ്യമായത്.
അദ്ദേഹത്തിനെതിരായ അഴിമതിക്കേസ് ജെഡിയുവിനെയും കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഒരു വശത്ത് ജെഡിയുവിൽ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മന്ത്രി സ്ഥാനം നൽകാത്തതിൽ രാജിഭീഷണി മുഴക്കി ജെഡിയു എംഎൽഎ ബിമ ഭാരതി രംഗത്ത് വന്നിട്ടുണ്ട്.
ജെഡിയു എംഎൽഎ ലെഷി സിങിനെ മൂന്നാം തവണയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെയും ഭാരതി വിമർശിച്ചു. “മുഖ്യമന്ത്രി അവളിൽ മാത്രമായി എന്ത് പ്രത്യേകതയാണ് കാണുന്നത്? പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുന്ന നിരവധി പ്രവർത്തനങ്ങള്‍ അവളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് പാർട്ടി ഞങ്ങളെ കേൾക്കാത്തത്? ഞങ്ങൾ പിന്നാക്ക ജാതിക്കാരായതുകൊണ്ടാണോ?,” ജെ ഡി യു എം എൽ എ ബിമ ഭാരതി ചോദിക്കുന്നു.