പൊന്നിയിൻ സെൽവനിൽ രാജരാജ ചോളനായി ജയം രവി

സിനിമപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി ടീം പൊന്നിയിൻ സെൽവൻ. സുവർണ കാലഘട്ടത്തിന്‍റെ ശിൽപിയും ദീർഘദർശിയുമായ രാജരാജ ചോളനായി വേഷമിടുന്ന ജയം രവിയുടെ ഗ്രാൻഡ് പോസ്റ്റർ പുറത്തിറക്കി. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ഇന്ന് ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കുന്നതിന്റെ പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. സൂര്യ, മഹേഷ് ബാബു, രക്ഷിത് ഷെട്ടി, അമിതാഭ് ബച്ചൻ, മോഹൻലാൽ എന്നിവർ യഥാക്രമം അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ടീസർ അവതരിപ്പിക്കും.

Read Previous

ഖത്തർ ലോകകപ്പിൽ കർശന നിയന്ത്രണം

Read Next

മഴയിൽ മുങ്ങി കാസർകോട് ജില്ലയിൽ തുടർച്ചയായി 9-ാം നാളിലും മഴ