ജയലളിതയുടെ മരണം; ശശികലയടക്കമുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് സ്റ്റാലിന്‍

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വികെ ശശികല ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വി കെ ശശികല, മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്കർ, അന്നത്തെ ചീഫ് സെക്രട്ടറി രാമ മോഹന റാവു എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖസ്വാമി കമ്മീഷന്‍റെ ശുപാർശയിൽ നിയമോപദേശം തേടാൻ തമിഴ്നാട് മന്ത്രിസഭ തീരുമാനിച്ചു. ജയലളിതയുടെ ആശുപത്രിവാസത്തിലേക്കും തുടർന്നുള്ള മരണത്തിലേക്കും നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ അറുമുഖസ്വാമി കമ്മീഷൻ ശശികല, വിജയഭാസ്കർ, രാമ മോഹന റാവു, ജയലളിതയുടെ പേഴ്സണൽ ഫിസിഷ്യൻ ഡോ. ശിവകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.

കമ്മിഷന്‍റെ ശുപാർശയിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സഹിതം നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ജയലളിതയുടെ ദീർഘകാല സഹായി ശശികല ഉൾപ്പെടെയുള്ളവർക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടിക്ക് ശുപാർശ ചെയ്തതെന്ന് വ്യക്തമല്ല.

K editor

Read Previous

‘വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തണമെന്നതൊഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും’

Read Next

കോണ്‍ഗ്രസ് എന്നാല്‍ ഒരു കുടുംബയോഗം മാത്രം; ജെപി നദ്ദ