ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വഴിത്തർക്കത്തിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും മകനും ചേർന്ന് അയൽവാസിയെ മർദ്ദിച്ചു. ഓഗസ്റ്റ് 11-ന് വെള്ളിയാഴ്ച്ച ബല്ലാക്കടപ്പുറത്താണ് സംഭവം.
ബല്ലാക്കടപ്പുറം പാറക്കാട്ടിൽ മുഹമ്മദിനെയാണ് ബല്ലാക്കടപ്പുറം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സിഎച്ച് ഹമീദും, മകൻ കൗസറും ചേർന്ന് മർദ്ദിച്ചത്. മുഹമ്മദ് വർഷങ്ങളായി ഉപയോഗിച്ചു വരുന്ന നടപ്പുവഴി വൃത്തിയാക്കിയതിന്റെ പേരിലാണ് മർദ്ദനം.
ബല്ലാക്കടപ്പുറം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സിഎച്ച് ഹമീദിന്റെ മാതാവിന്റെ പേരിലുള്ള സ്ഥലത്തുകൂടി മുഹമ്മദടക്കം നിരവധി പേർ നടന്നു പോകാറുണ്ട്. ജമാഅത്ത് പ്രസിഡന്റിന്റെ മാതാവിന്റെ പേരിലുള്ള സ്ഥലത്തുള്ള വഴി മുഹമ്മദ് വൃത്തിയാക്കിയതിൽ പ്രകോപിതനായാണ് ഇദ്ദേഹം മുഹമ്മദിനെയും, കയ്യേറ്റം തടയാനെത്തിയ ഭാര്യ അലീമയെയും മർദ്ദിച്ചത്.
മാതാവിന്റെ പേരിലുള്ള സ്ഥലത്തു കൂടി പോകാൻ ആരെയും അനുവദിക്കില്ലെന്ന ജമാഅത്ത് കമ്മിറ്റി പ്രസിഡന്റിന്റെ കടുംപിടുത്തത്തെത്തുടർന്ന് മുഹമ്മദ് ജില്ലാ കലക്ടർക്ക് പരാതി നൽകിയതിന്റെ ഭാഗമായി അജാനൂർ വില്ലേജ് ഓഫീസ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
ബല്ലാക്കടപ്പുറം ജമാഅത്ത് പരിധിയിൽ താമസിക്കുന്ന മുഹമ്മദിനെ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മർദ്ദിച്ചതിൽ മഹല്ല് നിവാസികൾക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.