ജഗതി ശ്രീകുമാറിന് ഫെയ്മ ‘കലാ അർപ്പണ’ പുരസ്കാരം

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷന്റെ(ഫെമ) പ്രഥമ ‘കലാ അർപ്പണ’ പുരസ്കാരം ജഗതി ശ്രീകുമാറിന് ലഭിച്ചു. ചലച്ചിത്ര മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.

ഈ മാസം 9, 10 തീയതികളിൽ ചെന്നൈ കോയമ്പേടിൽ നടക്കുന്ന മറുനാടൻ മലയാളി മഹാസമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ ജഗതി ശ്രീകുമാറിന് പുരസ്കാരം സമ്മാനിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവർ അറിയിച്ചു.

Read Previous

ഗ്രാമീണ ഇന്ത്യയെ തകര്‍ത്ത് കോവിഡ്

Read Next

കെട്ടിട കരാറുകാരനെ ആക്രമിച്ച കേസ്; നടൻ സന്താനം കോടതിയിൽ ഹാജരായി