ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഊട്ടി: കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഊട്ടി കൊടും തണുപ്പിലേക്ക്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസാണ് അവലാഞ്ചിയിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ താപനില 2 ഡിഗ്രി സെൽഷ്യസായിരുന്നു.
തലകുന്ത, റെയിൽവേ സ്റ്റേഷൻ പരിസരം, റേസ് കോഴ്സ്, ബൊട്ടാണിക്കൽ ഗാർഡൻ, കാന്തൽ എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. പല സ്ഥലങ്ങളും മഞ്ഞുമൂടിയ നിലയിലാണ്. അതിശൈത്യം കാരണം ജനങ്ങളുടെ ജീവിതം ദുസ്സഹമായി. കരിയും വിറകും കത്തിച്ചാണ് ആളുകൾ തണുപ്പിൽ നിന്നും രക്ഷപെടുന്നത്. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാനും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.
എന്നാൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.