ഒരു പരീക്ഷ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നത് ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം. ചില വിദ്യാർത്ഥികൾ പരീക്ഷാ ഫലങ്ങളിൽ സന്തുഷ്ടരായിരിക്കില്ല. നിങ്ങളെ നിർണ്ണയിക്കുന്നത് ഒരു പരീക്ഷയുടെ ഫലമല്ല. വരും കാലങ്ങളിൽ നിങ്ങൾ കൂടുതൽ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, മോദി ട്വിറ്ററിൽ കുറിച്ചു.

ചില വിദ്യാർത്ഥികൾ അവരുടെ ഫലങ്ങളിൽ സന്തുഷ്ടരല്ലായിരിക്കാം, പക്ഷേ ഒരു പരീക്ഷ ഒരിക്കലും തങ്ങൾ ആരാണെന്ന് നിർവചിക്കില്ലെന്ന് അവർ അറിഞ്ഞിരിക്കണം. വരും കാലങ്ങളിൽ അവർ കൂടുതൽ വിജയം കണ്ടെത്തുമെന്ന് എനിക്കുറപ്പുണ്ട്.

“നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ട. നിങ്ങളുടെ പവർ സെന്‍ററുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മറ്റുള്ളവരെ അനുകരിക്കാതെ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുക. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളെയും ഉത്കണ്ഠകളെയും കുറിച്ചുള്ള വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ അദ്ദേഹം പറഞ്ഞു.

Read Previous

ദേശീയ തലത്തിൽ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാർഹം ; മുഖ്യമന്ത്രി

Read Next

ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ഇന്ത്യന്‍ അന്റാര്‍ട്ടിക്ക് ബില്‍ പാസാക്കി