‘അകാലചരമമല്ല സ്വാഭാവിക മരണമാണ് സംഭവിക്കുന്നത്’;കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ രാജിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒടുവിൽ ഗുലാം നബിയും ആസാദി നേടി. കോൺഗ്രസ് ഗാന്ധിജിയുടെ സ്വപ്നത്തിലേക്ക് അടുക്കുകയാണെന്നും ഇത് അകാല മരണമല്ലെന്നും സ്വാഭാവിക മരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

പോസ്റ്റിന്‍റെ പൂർണ്ണരൂപം ഇങ്ങനെ

“അവസാനം ഗുലാം നബിയും ആസാദി നേടിക്കഴിഞ്ഞു. കോൺഗ്രസ്സ് ഗാന്ധിജിയുടെ സ്വപ്നത്തോടടുക്കുകയാണ്. അകാലചരമമല്ല സ്വാഭാവിക മരണമാണ് സംഭവിക്കുന്നത് . ബീജാവാപത്തിനും ഉദകക്രിയക്കും വിദേശികൾ നിമിത്തമായെന്നത് ചരിത്രത്തിലെ യാദൃശ്ചികതയായി സമാധാനപ്പെടാം”

Read Previous

ജ്വല്ലറികൾക്ക് പ്രിയം കാഞ്ഞങ്ങാടിനോട്

Read Next

പാളങ്ങളിൽ ഇരിക്കുന്നവർ നിരീക്ഷണത്തിൽ