ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സോഷ്യൽ മീഡിയ വിമർശനങ്ങളോടുള്ള യുവതാരങ്ങളുടെ പ്രതികരണങ്ങളെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി. സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. അതുകൊണ്ടാണ് അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നതെന്നും അത് സ്വാഭാവികമാണെന്നും നടൻ മമ്മൂട്ടി പറഞ്ഞു. ക്രിസ്റ്റഫർ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് ഇപ്പോഴത്തെ യുവതാരങ്ങൾ പെട്ടന്ന് പ്രതികരിക്കുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം. ‘അവർ പുതിയ ആൾക്കാരല്ലേ? സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. ഞങ്ങളൊക്കെ പഴയ ആൾക്കാർ അല്ലേ? ഇവർ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കും. അതുകൊണ്ടാകാം അവർ അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നത്. അത് സ്വാഭാവികമാണ്’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് പ്രതികരിക്കുന്നവരാണ് മിക്ക യുവതാരങ്ങളും. പലപ്പോഴും ഇത്തരം പ്രതികരണങ്ങൾ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവയ്ക്കാറുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേത് ഉണ്ണി മുകുന്ദനും യൂട്യൂബ് വ്ലോഗറും തമ്മിലുണ്ടായ വാക്കേറ്റമാണ്.