2012 ൽ പൊന്നിയിൻ സെൽവൻ നടക്കാതെ പോയത് നന്നായെന്ന് മണിരത്‌നം

തിരുവനന്തപുരം: മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്‍റെ പ്രമോഷണൽ പരിപാടിയിൽ സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പൊന്നിയിൻ സെൽവന്‍റെ കേരള ലോഞ്ചിലാണ് അദ്ദേഹം മനസ് തുറന്നത്. ചിത്രം സെപ്റ്റംബർ 30ന് തീയേറ്ററുകളിലെത്തും.

സിനിമയിൽ അനുയോജ്യമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക എന്നതാണ് വെല്ലുവിളിയെന്നും, ശരിയായ അഭിനേതാക്കളെ ലഭിച്ചാൽ ഒരു സംവിധായകൻ പകുതി വിജയം കൈവരിച്ച് കഴിഞ്ഞുവെന്നും സംവിധായകൻ മണിരത്നം പറഞ്ഞു.

40 വർഷത്തോളമായി കാത്തിരിക്കുന്ന സിനിമയാണ് യാഥാർത്ഥ്യമാകുന്നത്. 2012 ൽ സിനിമ ഷെഡ്യൂൾ ചെയ്തിട്ട് നടക്കാതെ പോയത് നന്നായിയെന്ന് ഇപ്പോൾ തോന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

സംസ്ഥാനത്തെ ആദ്യ വൈഫൈ സംവിധാനമുള്ള അങ്കണവാടിയായി നെല്ലിക്കാപറമ്പ് അങ്കണവാടി

Read Next

കൊവിഡാനന്തര കെടുകാര്യസ്ഥതയില്‍ നിന്ന് കരകയറാന്‍ സെന്‍സെസ് അനിവാര്യം:സീതാറാം യെച്ചൂരി