ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇന്ത്യൻ അത്ലറ്റിക്സിലെ ഏറ്റവും മഹത്തായ നേട്ടത്തിന്‍റെ ഒന്നാം വാർഷികമാണ് ഇന്ന്. നീരജ് ചോപ്രയുടെ അതിശയകരമായ ജാവലിനിൽ ഇന്ത്യ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയിട്ട് ഇന്ന് ഒരു വർഷം .
2021 ഓഗസ്റ്റ് 7 ന് ടോക്കിയോയിലെ ഒളിമ്പിക് സ്റ്റേഡിയം ഇന്ത്യയുടെ കായിക ചരിത്രത്തിലെ അതിശയകരമായ നേട്ടത്തിന് സാക്ഷ്യം വഹിച്ചു. ജാവലിൻ ത്രോ ഫൈനലിൽ രണ്ടാം റൗണ്ടിൽ 87.58 മീറ്റർ പ്രകടനത്തോടെയാണ് ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ് അത്ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കിയത്. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) എല്ലാ വർഷവും ഓഗസ്റ്റ് 7 ന് ദേശീയ ജാവലിൻ ദിനമായി ആഘോഷിക്കുകയാണ്.