ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നടൻ ബാല സംവിധാനം ചെയ്ത ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ച അനുഭവം ടിനി ടോമും രമേഷ് പിഷാരടിയും പങ്കുവെച്ചത് വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ ബാല ട്രോളുകളിൽ നിറഞ്ഞു. ഈ സംഭവം കാരണം ഓണത്തിന് കേരളത്തിലേക്ക് വരാൻ കഴിയുന്നില്ലെന്നും കടുത്ത സൈബർ ആക്രമണത്തിന് താൻ ഇരയാകുകയാണെന്നും ബാല തുറന്ന് പറഞ്ഞു. ഇപ്പോഴിതാ ആരാധകർക്ക് ഓണാശംസകൾ നേർന്ന് താരം പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മറ്റുള്ളവരെ വേദനിപ്പിക്കുകയും കളിയാക്കുകയും ചെയ്യുന്നതിലൂടെ സന്തോഷിക്കുന്നത് മൃഗത്തനം ആണെന്ന് ബാല വീഡിയോയിൽ പറയുന്നു. താൻ പിന്തുടരുന്ന നാല് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ആളുകളോട് നല്ല രീതിയിൽ പെരുമാറേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. നമ്മുടെ ഉള്ളിൽ ഒരു മൃഗമുണ്ട്. അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനമാണ്. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നതാണ് ദൈവത്തനമെന്ന് ബാല പറഞ്ഞു.
ഓണത്തിന് കേരളത്തിൽ വരാൻ ഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ ചില കാരണങ്ങളാൽ ചെന്നൈയിൽ ആയിപ്പോയെന്നും പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. അതിനുശേഷം, സ്നേഹത്തെക്കുറിച്ചും ദേഷ്യത്തെക്കുറിച്ചും പോസിറ്റിവിറ്റി പകരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. നിരവധി പേരാണ് ബാലയ്ക്ക് ഓണാശംസകളുമായി എത്തുന്നത്.