ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: ഇരയെക്കാൾ വേട്ടക്കാരനെ അനുകൂലിക്കുന്നവർ നമ്മുടെ നാട്ടിലുണ്ടെന്ന് സംവിധായകൻ സിബി മലയിൽ. നടിയെ ആക്രമിച്ച സംഭവം ഉൾപ്പെടെയുള്ള കേസുകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. തെറ്റിനെ ശരിയെന്നു ന്യായീകരിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. ചാനലിലെ ചർച്ചകളിൽ മാത്രമല്ല നീതിന്യായ വ്യവസ്ഥയിൽ ഉൾപ്പെടെ ഇവരുണ്ട്. ഇതെല്ലാം ആർക്കാണ് പരിഹരിക്കാൻ കഴിയുക എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് വിഷയത്തിലായാലും സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് സിനിമ ചെയ്താലും വിമർശനങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് മുഖമില്ലാത്ത ആളുകളാണ് സൈബർ ആക്രമണങ്ങൾ നടത്തുന്നത്. അവർ നേരിട്ട് വരില്ല. ഇവിടെ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും രണ്ട് പക്ഷങ്ങളുണ്ട്. തെറ്റിനും ശരിക്കും ഒപ്പം പക്ഷങ്ങളുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.