ഐടിഐ വിദ്യാർത്ഥിയെ പ്രിൻസിപ്പാൾ പ്രകൃതിവിരുദ്ധം ചെയ്തു; കേസ്സ്

കാഞ്ഞങ്ങാട്: പത്തൊമ്പതുകാരൻ ഐടിഐ വിദ്യാർത്ഥിയെ ഒരു രാത്രി മുഴുവൻ മടിക്കൈ ഐടിഐ പ്രിൻസിപ്പാൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. മടിക്കൈ കൊരങ്ങടിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ പ്രിൻസിപ്പാൾ ബിജുവാണ് 56, വിദ്യാർത്ഥിയെ ഞായറാഴ്ച രാത്രി മുഴുവൻ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയത്.

ഐടിഐ വിദ്യാർത്ഥിയെ ശനിയാഴ്ച വൈകീട്ടാണ് പ്രിൻസിപ്പാൾ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയത്. കുട്ടിക്ക് പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്നും, കൗൺസിലിംഗ് നൽകണമെന്നും വിദ്യാർത്ഥിയുടെ രക്ഷിതാക്കളെ പ്രിൻസിപ്പാൾ ധരിപ്പിക്കുകയായിരുന്നു. താൻ കൗൺസിലിംഗ് നടത്താറുണ്ടെന്നും ക്വാർട്ടേഴ്സിൽ താമപ്പിപ്പിച്ച് കൗൺസിലിംഗ് നടത്താമെന്നും പ്രിൻസിപ്പാൾ മാതാപിതാക്കളെ അറിയിച്ചു.

കുട്ടിയെ ഒന്ന് ഉഷാറാക്കിയെടുക്കേണ്ടതുണ്ടെന്നും, കുട്ടിയുടെ വീട്ടിലെത്തിയ ബിജു പറഞ്ഞു. തുടർന്നാണ് കൗൺസിലിംഗിനായി യുവാവിനെ വീട്ടുകാർ പ്രിൻസിപ്പാളിനൊപ്പം വിട്ടത്. കൊരങ്ങാടിയിലെ ക്വാർട്ടേഴ്സിലെത്തിയ ശേഷം പ്രിൻസിപ്പാൾ പ്രകൃതി വിരുദ്ധത്തിനിരയാക്കിയതായി തിങ്കളാഴ്ച വീട്ടിൽ തിരിച്ചെത്തിയ 19കാരൻ പിതാവിനോട് പറയുകയായിരുന്നു. തുടർന്ന് യുവാവ് രക്ഷിതാവിനൊപ്പമെത്തി പോലീസിൽ പരാതി നൽകി. നീലേശ്വരം പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. നീലേശ്വരം ഇൻസ്പെക്ടറും സംഘവും കൊരങ്ങടിയിലെ താമസസ്ഥലത്തെത്തിയെങ്കിലും പ്രിൻസിപ്പാൾ വീട് പൂട്ടി മുങ്ങിയിരുന്നു. വർഷങ്ങളായി മടിക്കൈയിലെ വീട്ടിൽ തനിച്ച് താമസിച്ചു വരികയാണ് ഈ പ്രിൻസിപ്പാൾ.

LatestDaily

Read Previous

സെക്രട്ടറിയേറ്റ്​ തീരുമാനം അട്ടിമറിക്കപ്പെട്ടു എം. വി. ബാലകൃഷ്​ണന്​ തിരിച്ചടിയായത് കേന്ദ്രകമ്മിറ്റി അംഗത്വത്തിൻെറ ഇടപെടലിൽ

Read Next

കാറിൽ നിന്നും പിടിച്ചെടുത്ത പണത്തിൽ ബേക്കൽ പോലീസ് മറിമായം